LiveTV

Live

Entertainment

‘96ലെ ജാനുവാകേണ്ടിയിരുന്നത് നിങ്ങള്‍’; സംവിധായകന്‍റെ വാക്കുകള്‍ ഞെട്ടിച്ചെന്ന് മഞ്ജു

‘96ലെ ജാനുവാകേണ്ടിയിരുന്നത് നിങ്ങള്‍’; സംവിധായകന്‍റെ വാക്കുകള്‍ ഞെട്ടിച്ചെന്ന് മഞ്ജു

വിജയ് സേതുപതിയും തൃഷയും റാമും ജാനുവുമായെത്തിയ 96 ഏറെ സ്വീകരിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. 96ലെ ജാനുവായി സംവിധായകന്‍ പ്രേംകുമാര്‍ ആദ്യം മനസില്‍ കണ്ടത് മഞ്ജു വാര്യരെയായിരുന്നു. മഞ്ജു തന്നെയാണ് ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രേമിന്റെ വാക്കുകള്‍ തന്നെ ഞെട്ടിച്ചെന്നും മഞ്ജു പറയുന്നു.

ദുബൈയില്‍ ഒരു അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് താന്‍ പ്രേമിനെ കണ്ടതെന്ന് മഞ്ജു പറയുന്നു. 96 സിനിമയ്ക്കുവേണ്ടി നിങ്ങളെ നായികയാക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് മഞ്ജു പറയുന്നു. താന്‍ അറിഞ്ഞിട്ടേയില്ല. ഒരു തവണ ഒന്ന് പറഞ്ഞിരുന്നെങ്കില്‍ ഓടിവരുമായിരുന്നുവെന്ന് താന്‍ പ്രേമിനോട് പറഞ്ഞെന്നും മഞ്ജു പറഞ്ഞു.

എല്ലാ സിനിമക്കും ഒരു നിയോഗം ഉണ്ട്. ജാനു എന്ന കഥാപാത്രം തൃഷയേക്കാള്‍ നന്നായി വേറെ ആര്‍ക്കും ചെയ്യാനാവില്ല. തൃഷ ആ വേഷം അത്രമേല്‍ ഭംഗിയാക്കിയെന്നും മഞ്ജു പറഞ്ഞു.