ആളെ മനസിലായില്ലേ..ഇത് സെലിനാ..മ്മ്ടെ മേരീടെ അനിയത്തിക്കുട്ടി
കുറച്ച് മുതിര്‍ന്ന ശേഷമുള്ള ഈവയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ് യുവതാരം ആന്റണി വര്‍ഗീസ്

ജോര്‍ജ്ജിന്റെയും മലര് മിസിന്റെയും പ്രേമം മലയാളക്കരയില്‍ ഉണ്ടായ ഓളം ആരും മറന്നിട്ടുണ്ടാകില്ല. ചിത്രത്തിലെ പാട്ടുകള്‍ മുതല്‍ കോസ്റ്റ്യൂമുകള്‍ വരെ തരംഗമായി മാറി. പ്രേമത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നൊന്നര കഥാപാത്രങ്ങള്‍ തന്നെയായിരുന്നു. ചെറിയ വേഷമാണെങ്കിലും പ്രേക്ഷകര്‍ ഒട്ടും മറക്കാത്ത കഥാപാത്രമായിരുന്നു സെലിന്റെ കുട്ടിക്കാല വേഷം. ഈവ പ്രകാശായിരുന്നു സെലിന്റെ ബാല്യകാലം പ്രേമത്തില്‍ അവതരിപ്പിച്ചത്. കുറച്ച് മുതിര്‍ന്ന ശേഷമുള്ള ഈവയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ് യുവതാരം ആന്റണി വര്‍ഗീസ്.
തന്റെ സോഷ്യൽ മീഡിയ പേജുകളിൽ സെലിനെ പരിചയപ്പെടുത്തിയുള്ള പെപ്പെയുടെ പോസ്റ്റിന് ധാരാളം കമന്റുകളാണ് ലഭിക്കുന്നത്. "മമ്മി പറഞ്ഞിട്ടുണ്ട് സ്ട്രേഞ്ചേഴ്സിന്റെ അടുത്ത് പേര് പറയരുതെന്ന് , പക്ഷെ ഞാന്‍ പറയും, എന്റെ പേര് സെലിന്" എന്ന കുട്ടി സെലിന്റെ ഡയലോഗുകള്‍ ഓര്‍ത്തെടുക്കുന്നവര്‍ മുതല്‍ 'ഈ കുട്ടിയെ അല്ലേ ജോര്‍ജ്ജ് അവസാനം കെട്ടിയേ?' എന്ന് സംശയം ചോദിക്കുന്നവരുമുണ്ട്.

പ്രേമത്തിൽ മഡോണ അവതരിപ്പിച്ച സെലിൻ ജോര്‍ജ്ജ് എന്ന കഥാപാത്രത്തിന്റെ ബാല്യകാലം അഭിനയിച്ചുകൊണ്ടാണ് ഇവ സിനിമയിലെത്തുന്നത്. മേരിയുടെ അനിയത്തിയുടെ റോളിലെത്തിയ ഇവയുടെ ഡയലോഗുകളും ഹിറ്റായിരുന്നു. ഐസ്ക്രീം നുണഞ്ഞുകൊണ്ട് 'ഇവര്‍ രണ്ട് പേരും കല്യാണം കഴിക്കോ?' ചേട്ടന് എന്നെക്കാള്‍ നല്ല പെണ്ണിനെ കിട്ടും തുടങ്ങിയ ഡയലോഗുകള്‍ ചിരി പടര്‍ത്തിയിരുന്നു.
