LiveTV

Live

Entertainment

ഈ സൗഹൃദത്തിൽ നിന്നാണ് ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ ഉടലെടുത്തത്; പ്രിയദർശനുമൊത്തുള്ള പഴയകാല ഫോട്ടോ പങ്കുവച്ച് മോഹൻലാൽ

പ്രിയദര്‍ശനൊപ്പം ഇരിക്കുന്ന ചിത്രം മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്

ഈ സൗഹൃദത്തിൽ നിന്നാണ് ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ ഉടലെടുത്തത്; പ്രിയദർശനുമൊത്തുള്ള പഴയകാല ഫോട്ടോ പങ്കുവച്ച് മോഹൻലാൽ

മലയാള സിനിമയിലെ സൂപ്പര്ഹിറ്റ് കൂട്ടുകെട്ടാണ് മോഹൻലാൽ-പ്രിയദർശന് കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടില് പിറന്ന സിനിമകളെല്ലാം മലയാളിയുടെ മനസ് കവര്ന്നെടുത്തവ ആയിരുന്നു. സിനിമയില് മാത്രമല്ല ജീവിതത്തിലും ഉറ്റചങ്ങാതിമാരാണെന്ന് ഏവര്ക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോള്‍ ഇതാ പ്രിയദര്‍ശനുമായുള്ള സൗഹൃദത്തിന്റെ സുന്ദര നിമിഷം പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍.പ്രിയദര്‍ശനൊപ്പം ഇരിക്കുന്ന ചിത്രം മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്.

ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്... സിനിമാ സ്വപ്നങ്ങൾ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്... ഈ സൗഹൃദത്തിൽ നിന്നാണ്... ആദ്യ...

Posted by Mohanlal on Sunday, November 17, 2019

ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്… സിനിമാ സ്വപ്നങ്ങൾ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്… ഈ സൗഹൃദത്തിൽ നിന്നാണ്…ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ…ആദ്യ കയ്യടി മുതൽ വലിയ ആഘോഷങ്ങൾ വരെ…ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേർന്നു നിന്ന സൗഹൃദം….എന്നാണ് മോഹൻലാൽ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. കയ്യടിയോടെയാണ് ആരാധകര് ഈ ഫോട്ടോയെ സ്വീകരിച്ചിരിക്കുന്നത്.

ഈ സൗഹൃദത്തിൽ നിന്നാണ് ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ ഉടലെടുത്തത്; പ്രിയദർശനുമൊത്തുള്ള പഴയകാല ഫോട്ടോ പങ്കുവച്ച് മോഹൻലാൽ

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം, താളവട്ടം, കിലുക്കം, വെള്ളാനകളുടെ നാട്, മിന്നാരം, വന്ദനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചന്ദ്രലേഖ, തേന്‍മാവിന്‍ കൊമ്പത്ത്, അഭിമന്യു, കാലാപാനി തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്ഹിറ്റുകളായിരുന്നു. മരയ്ക്കാര് അറബിക്കടലിന്റെ സിംഹമാണ് ഈ കുട്ടുകെട്ടില് പുറത്തിറങ്ങാന് പോകുന്ന പുതിയ ചിത്രം.