LiveTV

Live

Entertainment

മൂന്ന് ഭാഷകളില്‍ നിന്നും നോമിനേഷനുകള്‍, ഒരൊറ്റ നടന്‍; ചരിത്രം കുറിച്ച് മമ്മൂട്ടി

66 വര്‍ഷത്തെ ഫിലിം ഫെയര്‍ ചരിത്രത്തില്‍ ഇതാദ്യമായി ഒരു നടന്‍റെ മൂന്ന് ഭാഷകളിലും റിലീസായ ചിത്രങ്ങള്‍ നോമിനേഷന്‍ നേടിയിരിക്കുകയാണ്

മൂന്ന് ഭാഷകളില്‍ നിന്നും നോമിനേഷനുകള്‍, ഒരൊറ്റ നടന്‍; ചരിത്രം കുറിച്ച് മമ്മൂട്ടി

66 വര്‍ഷത്തെ ഫിലിം ഫെയര്‍ ചരിത്രത്തില്‍ ഇതാദ്യമായി ഒരു നടന്‍റെ മൂന്ന് ഭാഷകളിലും റിലീസായ ചിത്രങ്ങള്‍ നോമിനേഷന്‍ നേടിയിരിക്കുകയാണ്. മമ്മൂട്ടി നായകനായ മൂന്ന് ഭാഷകളിലെയും ചിത്രങ്ങളാണ് നോമിനേഷന്‍ നേടിയിരിക്കുന്നത്. സംവിധായകന്‍ അജയ് വാസുദേവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

മലയാളത്തില്‍ നിന്നും ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട, തമിഴില്‍ റാമിന്‍റെ പേരന്‍പ്, തെലുങ്കില്‍ നിന്നും വൈ.എസ്.ആറിന്‍റെ ജീവിത കഥ പറഞ്ഞ യാത്ര എന്നീ ചിത്രങ്ങളാണ് ഫിലിം ഫെയര്‍ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കമാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അതിനുശേഷം അജയ് വാസുദേവിന്‍റെ ഷൈലോക്കും ക്രിസ്തുമസിന് തിയേറ്ററുകളിലെത്തും.