ആ മാത്തുക്കുട്ടി ഞാനല്ല; ഹെലൻ സംവിധായകൻ ആരാണെന്നുള്ള സംശയങ്ങൾക്ക് മറുപടിയുമായി ആർ.ജെ മാത്തുക്കുട്ടി
നവാഗത സംവിധായകന് മാത്തുക്കുട്ടി സേവ്യറാണ് ചിത്രത്തിന്റെ സംവിധാനം

കുമ്പളങ്ങി നൈറ്റ്സിന് ശേഷം അന്ന ബെന്‍ അഭിനയിക്കുന്ന ഹെലന് മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സർവൈവൽ ചിത്രങ്ങളിൽ ഒന്നാണ് ഹെലൻ എന്നാണ് വിലയിരുത്തപ്പെടുന്നത്. നവാഗത സംവിധായകന് മാത്തുക്കുട്ടി സേവ്യറാണ് ചിത്രത്തിന്റെ സംവിധാനം.
ചിത്രത്തിന്റെ സംവിധായകൻ മാത്തുക്കുട്ടി യഥാർത്ഥത്തിൽ ആർ. ജെ മാത്തുക്കുട്ടിയാണ് പലരും നേരത്തെ തന്നെ തെറ്റിദ്ധരിക്കുകയുണ്ടായി.ചിത്രം റിലീസായ ശേഷം പല അഭിനന്ദ പോസ്റ്റുകളിലും ആർ.ജെ മാത്തുക്കുട്ടിയെയാണ് പ്രേക്ഷകർ അഭിനന്ദിച്ചത്. സംശയം നീക്കാനായി ആർ.ജെ മാത്തുക്കുട്ടി തന്നെ ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്.
ആർ.ജെ മാത്തുക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇതാണ് പലരും ഞാനാണെന്ന് വിചാരിച്ചിരിക്കുന്ന Mathukutty Xavier ! Director of Helen !!!Congratulations Brother. നീ പൊളിക്കും എന്ന് എനിക്കുറപ്പായിരുന്നു. ഒന്നൂല്ലേൽ ഇത് എന്റെ പേരല്ലേ.
ആൽഫ്രഡ് കുര്യൻ ജോസഫ്, നോബിൾ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യർ എന്നിവർ ചേർന്നാണ് ഹെലന്റെ തിരക്കഥ ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ലാല്‍ അജു വര്‍ഗീസ്, നോബിള്‍ തോമസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
ആസിഫ് അലിയെ നായകനാക്കി കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ആര്.ജെ മാത്തുക്കുട്ടി. ചിത്രത്തിന്റെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.