LiveTV

Live

Entertainment

നടീ നടന്മാര്‍ക്ക് മാത്രമല്ല, ലൈറ്റ് ബോയ്സിനും മികച്ച താമസ സൗകര്യങ്ങള്‍; പൃഥ്വിരാജിനെ അഭിനന്ദിച്ച് സോഷ്യല്‍ മിഡിയ

മനു മാളികയില്‍ എന്ന ലൈറ്റ് മാനാണ് തങ്ങള്‍ക്ക് കിട്ടിയ താമസ സ്ഥലം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്

നടീ നടന്മാര്‍ക്ക് മാത്രമല്ല, ലൈറ്റ് ബോയ്സിനും മികച്ച താമസ സൗകര്യങ്ങള്‍; പൃഥ്വിരാജിനെ അഭിനന്ദിച്ച് സോഷ്യല്‍ മിഡിയ

സിനിമയില്‍ ആരും ശ്രദ്ധിക്കാത്ത ചിലരാണ് ലൈറ്റ് ബോയ്‌സ്. മറ്റുള്ളവരെ അപേക്ഷിച്ച് താഴേക്കിടയില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഇവരെ പെടുത്താറുമുണ്ട്. താരങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുമ്പോള്‍ ലൈറ്റ് ബോയിസിനെ അവഗണിക്കാറാണ് പതിവ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് മാറ്റം വരുത്തുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രൈമ്സും.

പൃഥ്വിരാജ് സുകുമാരന്‍ നിര്‍മ്മിച്ച് നായകനായെത്തുന്ന ജീന്‍ പോള്‍ ലാലിന്‍റെ ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയിലെ ലൈറ്റ് ബോയ്സിനാണ് താരങ്ങള്‍ക്കുള്ളത് പോലെയുള്ള സൌകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനു മാളികയില്‍ എന്ന ലൈറ്റ് മാനാണ് തങ്ങള്‍ക്ക് കിട്ടിയ താമസ സ്ഥലം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

‘കേരള സിനി ഔട്ട് ഡോര്‍ യൂണിറ്റില്‍ വര്‍ക്ക് ചെയ്തിട്ട് ആദ്യമായി ഒരു സിനിമക്ക് ലൈറ്റുമാന് ഫുള്‍ പടത്തിനു താമസിക്കാന്‍ ഇത്രയും നല്ല സൗകര്യം ചെയ്ത് തന്ന ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനിയില്‍ ഉള്ള ആളുകള്‍ക്ക് നന്ദി ഞങ്ങള്‍ അറിയിക്കുന്നു. യൂണിറ്റ് വര്‍ക്കേഴ്‌സിനെ സ്ഥിരമായി കിടത്തുന്ന റൂമുകള്‍ക്ക് 600 700 രൂപ കൊടുക്കുമ്പോള്‍ ഇ റൂമിനും അതേ റേറ്റ് മാത്രമേ ആകുന്നുള്ളു.’ മനു ഫേസ്ബുക്കില്‍ കുറിച്ചു.