LiveTV

Live

Entertainment

റോബോട്ട്, അപ്പൊ ക്രിസ്ത്യാനിയാണല്ലേ... ചിരി പടര്‍ത്തി ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍റെ സ്നീക് പീക്ക്

രതീഷ് രാധാകൃഷ്ണന്‍ പൊതുവാളിന്‍റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തിന്‍റെ സ്നീക്ക് പീക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍

റോബോട്ട്, അപ്പൊ ക്രിസ്ത്യാനിയാണല്ലേ... ചിരി പടര്‍ത്തി ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍റെ സ്നീക് പീക്ക്

തിയേറ്ററില്‍ ചിരിയുടെ പൂരം തീര്‍ത്ത് മുന്നേറുകയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. സുരാജ് വെഞ്ഞാറമ്മൂട്, സൌബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. രതീഷ് രാധാകൃഷ്ണന്‍ പൊതുവാളിന്‍റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തിന്‍റെ സ്നീക്ക് പീക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് രംഗത്തിലുള്ളത്. സുരാജിന്‍റെ വീട്ടിലേക്ക് വരുന്ന സൈജുവിന് ചായയുമായി റോബോട്ട് എത്തുന്നതും സുരാജ് അതിന് പ്രതികരിക്കുന്നതുമെല്ലാമാണ് രംഗത്തിലുള്ളത്. നര്‍മ്മത്തില്‍ ചാലിച്ച രംഗം ഇതിനോടകം തന്നെ പ്രേക്ഷക പ്രതികരണം നേടിക്കഴിഞ്ഞു.

സന്തോഷ് ടി കുരുവിള നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം സനു ജോണ്‍ വര്‍ഗീസാണ്. ബിജിപാല്‍ സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജയദേവന്‍ ചക്കാടത്ത് സൌണ്ട് മിക്സിങ്ങും സൌണ്ട് മിക്സിങ് സിനോയ് ജോസഫും നിര്‍വഹിക്കുന്നു. മൂണ്‍ഷോട്ട് എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ മാക്സ്‍ലാബ് വഴിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.