LiveTV

Live

Entertainment

മൂന്ന് പുഴുങ്ങിയ മുട്ടയ്ക്ക് 1672 രൂപ..!; ‘അന്യായ ബില്ല്’ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് സംഗീത സംവിധായകൻ 

മൂന്ന് പുഴുങ്ങിയ മുട്ടയ്ക്ക് 1672 രൂപ..!; ‘അന്യായ ബില്ല്’ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് സംഗീത സംവിധായകൻ 

മൂന്ന് പുഴുങ്ങിയ കോഴിമുട്ടയ്ക്ക് 1672 വിലയിട്ടാല്‍ എങ്ങനെയുണ്ടാകും. കിളിപാറി പോകും അല്ലേ!. ഇതേ അവസ്ഥയിലാണ് സംഗീത സംവിധാകൻ ശേഖർ രവ്ജാനി. ജിമ്മിലെ വ്യായാമത്തിന് ശേഷം അഹമ്മദാബാദിലെ ഹയാറ്റ് പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നും പുഴുങ്ങിയ മുട്ട ഓര്‍ഡര്‍ ചെയ്ത ശേഖർ രവ്ജാനിക്കാണ് ഇങ്ങനെയൊരു ഞെട്ടിക്കുന്ന ബില്ല് ലഭിച്ചത്. മൂന്ന് പുഴുങ്ങിയ കോഴിമുട്ടകളാണ് ശേഖര്‍ ഓർഡർ ചെയ്തത്. മുട്ടയ്ക്ക് മാത്രം 1350 രൂപയും ജി.എസ്.ടിയും സർവീസ് ചാർജും അടക്കം 1672 രൂപ ഹോട്ടലുകാർ ഈടാക്കിയെന്ന് രവ്ജാനി ട്വീറ്റിൽ കുറിക്കുന്നു.

രണ്ട് വാഴപ്പഴത്തിന് 442 രൂപ! അന്തം വിട്ട് ബോളിവുഡ് നടന്‍ രാഹുല്‍ ബോസ് 
Also Read

രണ്ട് വാഴപ്പഴത്തിന് 442 രൂപ! അന്തം വിട്ട് ബോളിവുഡ് നടന്‍ രാഹുല്‍ ബോസ് 

ഇതിന് മുമ്പ് ബോളിവുഡ് താരം രാഹുൽ ബോസിനും സമാനമായ അനുഭവം നേരിട്ടിരുന്നു. രാഹുൽ ബോസിന്റെ പക്കൽ നിന്ന് രണ്ട് റോബസ്റ്റ പഴത്തിന് 442 രൂപ ഹോട്ടൽ ഈടാക്കിയത് വലിയ വാര്‍ത്തയായിരുന്നു. താരം ഇക്കാര്യം ട്വിറ്ററിലൂടെ ഉയര്‍ത്തിയതോടെയാണ് വലിയ വിവാദമായത്.

രണ്ട് വാഴപ്പഴത്തിന് 442 രൂപ; ബോളിവുഡ് നടന്റെ പരാതിയില്‍ ഹോട്ടലിന് 25,000 രൂപ പിഴ
Also Read

രണ്ട് വാഴപ്പഴത്തിന് 442 രൂപ; ബോളിവുഡ് നടന്റെ പരാതിയില്‍ ഹോട്ടലിന് 25,000 രൂപ പിഴ