LiveTV

Live

Entertainment

"ജിമ്മി ഈ വീടിന്റെ ഐശ്വര്യം” എന്ന ചിത്രത്തിന്റെ മനോഹരമായ കല്യാണപ്പാട്ട് പുറത്തിറങ്ങി

ശിക്കാരി ശംബു സിനിമയുടെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയുന്ന സിനിമ ജിമ്മി ഈ വീടിന്റെ ഐശ്വര്യം ദുബായിൽ പൂർത്തിയായി

"ജിമ്മി ഈ വീടിന്റെ ഐശ്വര്യം” എന്ന ചിത്രത്തിന്റെ മനോഹരമായ കല്യാണപ്പാട്ട് പുറത്തിറങ്ങി

ഗോൾഡൻ എസ് പിക്ചേഴ്‌സ് ബാനറിൽ ശ്യാംകുമാർ,സിനോ ജോൺ തോമസ് എന്നിവർ നിർമ്മിച്ച രാജു ചന്ദ്ര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജിമ്മി ഈ വീടിൻറെ ഐശ്വര്യം എന്ന ചിത്രത്തിലെ ആദ്യ ഗാനം മമ്ത മോഹൻദാസ്, നൈല ഉഷ, ഐശ്വര്യ ലക്ഷ്മി എന്നിവരുടെ പേജിലൂടെ പുറത്തിറക്കിയിരിക്കുന്നു. സംഗീതം : എം ജയചന്ദ്രൻ, ഗാന രചന : സന്തോഷ് വർമ, സിംഗർ: വിജയ് യേശുദാസ്

ശിക്കാരി ശംബു സിനിമയുടെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയുന്ന സിനിമ ജിമ്മി ഈ വീടിന്റെ ഐശ്വര്യം ദുബായിൽ പൂർത്തിയായി. ഗോൾഡൻ എസ് പിക്ച്ചറിന്റെ ബാനറിൽ സിനോ ജോൺ തോമസ് ശ്യാംകുമാർ എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം പൂർണമായും ദുബായിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ കൂടെയാണ് . കൂടാതെ സംവിധായകനും, നിർമാതാക്കളും നായകനും നായികയും ഛായാഗ്രാഹകനും എല്ലാം പ്രവാസി മലയായികൾ തന്നെ. കൂടാതെ ഹോളിവുഡ് സിനിമയിൽ പ്രധാന താരമായി അഭിനയിച്ച സൂപ്പർ ഡോഗ് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. കുട്ടികൾക്കും കുടുംബത്തിനും ആസ്വദിച്ച് കാണാവുന്ന രീതിയിലാണ് ഈ ഡോഗ് മൂവി ഒരുക്കിയിട്ടുള്ളത്.

മിഥുൻ രമേശ് , ദിവ്യ പിള്ളൈ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു കൂടാതെ സുരാജ് വെഞ്ഞാറമൂട് , ഹരീഷ് കണാരൻ , ജോയ് മാത്യു , ഇടവേള ബാബു, ജോണി ആന്റണി ,നിർമൽ പാലാഴി , സുനിൽ സുഗത, ശശി കലിംഗ , സുബീഷ് സുധി , നിസാം കാലിക്കറ്റ്, ശ്രീജ രവി , വീണ നായർ , അഷ്‌റഫ്‌ പിലാക്കൽ, നിഷ മാത്യു,

സംഗീതം-എം ജയചന്ദ്രൻ, ഛായാഗ്രഹണം -അനിൽ ഈശ്വർ, കഥ -അനൂപ് മോഹൻ, ചിത്ര സംയോജനം -സുനിൽ എസ് പിള്ള, പശ്ചാത്തല സംഗീതം -അരുൺ മുരളീധരൻ, സഹ സംവിധായകർ - ഷാൻ തുളസി, ബിനു ബാലൻ കല-ക്രയൺ ജയൻ, മേക്കപ്പ് - അമൽ, പ്രൊഡക്ഷൻ കണ്ട്രോളർ -ശ്രീ കുമാർ ചെന്നിത്തല , സ്ക്രിപ്റ്റ് അസോസിയേറ്റ് - ഷാനവാസ് അബ്ബാസ് വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, പി ആർ ഒ -വാഴൂർ ജോസ്, അതിര ദിൽജിത്ത് സ്റ്റിൽസ് -ടോം ജി ഒറ്റപ്ലാവ്