ഇന്ന് സിനിമാ ബന്ദ്; തിയറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കും
കെ.എസ്.എഫ്.ഡി.സിയുടെ തിയറ്ററുകളോടും സമരത്തിൽ സഹകരിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.

ചലച്ചിത്ര വ്യവസായത്തിൽ ഇരട്ടനികുതി ഏർപ്പെടുത്തിയതിനെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് തിയറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കും. സിനിമാ ചിത്രീകരണം, വിതരണം, പ്രദർശനം എന്നീ മേഖലകളുടെ പ്രവർത്തനവും നിർത്തിവയ്ക്കും. കെ.എസ്.എഫ്.ഡി.സിയുടെ തിയറ്ററുകളോടും സമരത്തിൽ സഹകരിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
മൾട്ടിപ്ലസ് തിയറ്ററുകളും സമരത്തിൽ പങ്കെടുക്കും. സിനിമ ടിക്കറ്റിൽ ജി.എസ്.ടിക്ക് പുറമെ അഞ്ച് ശതമാനം വിനോദ നികുതിയും ഏർപ്പെടുത്തിയ നടപടിക്കെതിരെയാണ് പ്രതിഷേധം. നടപടി തിരുത്തിയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.