LiveTV

Live

Entertainment

ഇതെന്തൊരു മനുഷ്യന്‍; മുഖ്യമന്ത്രിയെ പുകഴ്ത്തി തമിഴ് സംവിധായകന്‍ മുരുഗദോസ്

ഇരു കൈകളുമില്ലാത്ത പ്രണവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനെത്തിയതും മുഖ്യമന്ത്രിക്കൊപ്പം ചെലവഴിച്ചതുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

 ഇതെന്തൊരു മനുഷ്യന്‍; മുഖ്യമന്ത്രിയെ പുകഴ്ത്തി തമിഴ് സംവിധായകന്‍ മുരുഗദോസ്

ഇരു കൈകളുമില്ലാത്ത പ്രണവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനെത്തിയതും മുഖ്യമന്ത്രിക്കൊപ്പം ചെലവഴിച്ചതുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിണറായി തന്നെയാണ് ‘രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഹൃദയസ്പര്‍ശിയായ ഒരു അനുഭവം ഉണ്ടായി’ എന്ന വാചകത്തോടെ തുടങ്ങുന്ന കുറിപ്പ് പങ്കുവച്ചത്. കുറിപ്പിനൊപ്പം ഇരുകൈകളും ഇല്ലാത്ത പ്രണയവിനൊപ്പമുള്ള ചിത്രങ്ങളും മുഖ്യമന്ത്രി പങ്കുവവച്ചിരുന്നു.

കൈകളില്ലാത്ത പ്രണവിന്റെ കാലില്‍ പിടിച്ച് 'ഹസ്തദാനം' നല്‍കുന്ന ചിത്രവും സെല്‍ഫിയെടുക്കുന്ന ചിത്രവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തിയെ കയ്യടിയോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തമിഴകത്തെ പ്രശസ്ത സംവിധായകനായ എ.ആര്‍ മുരുഗദോസ്. ‘വാട്ട് എ മാന്‍’ എന്നാണ് മുരുഗദോസ് പ്രണവിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം അഭിനന്ദനസൂചകമായ ‘ക്ലാപ്പ്’, ‘ബൊക്കെ’ ഇമോജികളും അദ്ദേഹം നല്‍കിയിട്ടുണ്ട്.

പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനായാണ് ബി.കോം ബിരുദധാരിയായ ആലത്തൂര്‍ സ്വദേശി പ്രണവ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. പ്രണവിനൊപ്പം സമയം ചെലവിട്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഗജിനി, ഏഴാം അറിവ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് മുരുഗദോസ്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനാകുന്ന ‘ദര്‍ബാര്‍’ ആണ് മുരുഗദോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ചിത്രകാരനായ ആലത്തൂർ സ്വദേശി...

Posted by Pinarayi Vijayan on Monday, November 11, 2019