LiveTV

Live

Entertainment

ശകുന്തള ദേവിയുടെ ജീവിതം തിരശ്ശീലയിലേക്ക്; ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടറാകാന്‍ വിദ്യാ ബാലന്‍

ഗണിതശാസ്ത്ര പ്രതിഭയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുളള സിനിമയുടെ ചിത്രീകരണം മുംബൈയിലാണ് പുരോഗമിക്കുന്നത്

ശകുന്തള ദേവിയുടെ ജീവിതം തിരശ്ശീലയിലേക്ക്; ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടറാകാന്‍ വിദ്യാ ബാലന്‍

പ്രതിഭാശാലികളുടെ നിരയില്‍ എക്കാലവും ഇന്ത്യയുടെ അഭിമാനമായി നിലകൊണ്ട ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുന്നു. തിരശ്ശീലയില്‍ ശകുന്തള ദേവിയെ പകര്‍ത്തുന്നത് വിദ്യാ ബാലനാണ്. ബംഗാളി നടനായ ജിഷു സെന്‍ഗുപ്തയാണ് ശകുന്തള ദേവിയുടെ ഭര്‍ത്താവിന്‍റെ വേഷം ചെയ്യുന്നത്. പരിതോഷ് ബാനര്‍ജിയുടെ വേഷം ചെയ്യുന്നതിന്‍റെ ആവേശത്തിലാണ് ജിഷു സെന്‍ഗുപ്ത.

'ശകുന്തള ദേവി - ഹ്യൂമൻ കമ്പ്യൂട്ടറിന്‍റെ ഭാഗമാകാനും പരിതോഷ് ബാനർജിയുടെ വേഷത്തിൽ അഭിനയിക്കാനും എനിക്ക് സന്തോഷമുണ്ട്. ഞാന്‍ ഭാഗമായുള്ള രംഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു, ഇതിനകം തന്നെ മനോഹരമായ ചില രംഗങ്ങൾ ചിത്രീകരിക്കാന്‍ സാധിച്ചിട്ടുണ്ട്' ജിഷു പറഞ്ഞു.

ഗണിതശാസ്ത്ര പ്രതിഭയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുളള സിനിമയുടെ ചിത്രീകരണം മുംബൈയിലാണ് പുരോഗമിക്കുന്നത്. മുമ്പ് എന്‍.ടി.ആറിന്‍റെ ജീവിതം സിനിമയായപ്പോഴും വിദ്യാബാലനും ജിഷ് സെന്‍ഗുപ്തയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ ഗണിതശാസ്ത്രത്തില്‍ അഗ്രകണ്യയായ ശകുന്തള ദേവി 1977ല്‍ അമേരിക്കയിലെ ഡള്ളാസില്‍ കമ്പ്യൂട്ടറുമായ് ക്യൂബ് റൂട്ട് മത്സരത്തില്‍ ഏര്‍പ്പെട്ട് 50 സെക്കന്‍ഡിനകം ഉത്തരം നല്‍കിയാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി.

1980 ജൂൺ 13 നു ലണ്ടനിലെ പ്രകടനത്തിലൂടെ ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നതായിരുന്നു സംഖ്യ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് ശകുന്തള ദേവി 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തില്‍ എത്തി.

അമിത് സാദ്, സന്യ മൽഹോത്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു. 2020ഓടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് പ്രൊഡക്ഷനും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.