LiveTV

Live

Entertainment

മലബാറിലെ സ്വർണ ഖനനത്തിന്റെ ചരിത്രം പറയാന്‍ തരിയോട് ദി ലോസ്റ്റ് സിറ്റി; വിദേശ താരങ്ങളെ പ്രഖ്യാപിച്ചു

മലബാറിലെ  സ്വർണ ഖനനത്തിന്റെ ചരിത്രം പറയാന്‍ തരിയോട് ദി ലോസ്റ്റ് സിറ്റി; വിദേശ താരങ്ങളെ പ്രഖ്യാപിച്ചു

പത്തൊന്‍പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് മലബാറിൽ നടന്നിരുന്ന സ്വർണ്ണഖനന ചരിത്രത്തെ ആസ്പദമാക്കി നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയുടെ ടൈറ്റിലും പ്രധാന വിദേശ താരങ്ങളുടെ പേരുകളും പുറത്തുവിട്ടു. ബ്രിട്ടീഷ്- ആസ്ട്രേലിയൻ നടനായ ബിൽ ഹാച്ചൻസ് പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൽ നിരവധി വിദേശ താരങ്ങള്‍ അണിനിരക്കുന്നു. ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന് പേരിട്ടിരിയ്‌ക്കുന്ന ചിത്രത്തിൽ ബില്ലിനു പുറമെ ഇംഗ്ലീഷ് താരങ്ങളായ ലൂയിങ് ആൻഡ്രൂസ്, അലക്സ് ഓ നെൽ, കോർട്ട്നി സനെല്ലോ, അമേലി ലെറോയ്, ബ്രണ്ടൻ ബേൺ തുടങ്ങിയവരും അഭിനയിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിയ്‌ക്കുന്നത്.


ദി ഹ്യൂമൻ സെന്റിപേഡ്, സെയിന്റ് ഡ്രാക്കുള, യുവർ ഫ്ലെഷ് യുവർ കസ്, റൺ എവേ വിത്ത് മീ തുടങ്ങിയ ഇംഗ്ലീഷ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ബിൽ ഹച്ചൻസ്. ലൂയിങ് ആൻഡ്രൂസ് ഹോളിവുഡ് സൂപ്പർ താരം ടോം ഹാർഡിയുടെ കൂടെ ബ്രോൺസൺ എന്ന ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്. കൂടാതെ ദി ഓക്സ്ഫോർഡ് മർഡേർസ്, ദി ഹെവി, ആർതർ ന്യൂമാൻ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഉറുമി, മദ്രാസ്സപ്പട്ടണം തുടങ്ങിയ സിനിമകളിലൂടെ ഇന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതനാണ് അലക്സ് ഓ നെൽ. ഹോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രമായ ജോൺ വിക്കിൽ അഭിനയിച്ച കോർട്ട്നി സനെല്ലോ; ബ്ലൂം, ട്വിസ്റ്റഡ് ഹിബിസ്ക്യൂസ്‌ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഡാർക്ക് സിഗ്നൽ, അബ്ഡ്ക്ഷൻ, എയ്റ്റിഷ് തുടങ്ങിയ ചിത്രങ്ങളിൽ അമേലി ലെറോയ് അഭിനയിച്ചിട്ടുണ്ട്. സൂപ്പർമാൻ റിട്ടേൺസ്, ബ്ലീഡിങ് സ്റ്റീൽ, അക്വാമാൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വ്യക്തിയാണ് ബ്രണ്ടൻ ബേൺ.
2021 അവസാനത്തോടെ തുടങ്ങുന്ന ചിത്രത്തിലെ ഇന്ത്യൻ കാസ്റ്റിംഗ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ രാജ്യത്തെ മറ്റു പ്രമുഖ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ടെന്നാണ് സൂചന. ഇതേ പ്രമേയത്തിൽ നിർമൽ സംവിധാനം ചെയ്യുന്ന ‘തരിയോട്’ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്. ഡോക്യുമെന്ററി ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ മാസം ഷൈൻ ടോം ചാക്കോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരുന്നു.

വയനാട്ടിലെ സ്വര്‍ണ ഖനനത്തിന്‍റെ ചരിത്രവുമായി തരിയോട്; ട്രെയിലര്‍ കാണാം 
Also Read

വയനാട്ടിലെ സ്വര്‍ണ ഖനനത്തിന്‍റെ ചരിത്രവുമായി തരിയോട്; ട്രെയിലര്‍ കാണാം