LiveTV

Live

Entertainment

ഈ നിശ്ശബ്ദത നമ്മെ ഭയപ്പെടുത്തും!

ഭയപ്പെടുത്തുന്ന സ്വീകന്‍സുകള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്

 ഈ നിശ്ശബ്ദത നമ്മെ ഭയപ്പെടുത്തും!

നടന്‍ മാധവനുംഅനുഷ്ക ഷെട്ടിയും ഒരുമിക്കുന്ന നിശ്ശബ്ദത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഭയപ്പെടുത്തുന്ന സ്വീകന്‍സുകള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

ആന്റണി എന്ന സെലിബ്രിറ്റി ഗായകനെയാണ് ചിത്രത്തില്‍ മാധവന്‍ അവതരിപ്പിക്കുന്നത്. സാക്ഷി എന്ന ഊമയായ ചിത്രകാരിയായി അനുഷ്കയുമെത്തുന്നു. ഹേമന്ത് മധുക്കറാണ് നിശ്ശബ്ദത്തിന്റെ സംവിധായകന്‍.

13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനുഷ്‌കയും മാധവനും വീണ്ടും ഒന്നിക്കുന്നത്. 2006-ല്‍ റിലീസ് ചെയ്ത 'രെന്‍ഡു' ആയിരുന്നു ഇരുവരും ഒരുമിച്ച ആദ്യ ചിത്രം.

ഗോപി മോഹന്‍, കൊന വെങ്കട് ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ജലി, കില്‍ബില്‍ ഫെയിം മൈക്കല്‍ മാഡ്‌സെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഗോപിസുന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.