LiveTV

Live

Entertainment

ഐ.എഫ്.എഫ്.കെക്ക് അയച്ച സിനിമ കാണാതെ നിരസിച്ചെന്ന് സംവിധായകര്‍

രാജേഷ് ടച്ച് റിവര്‍, സുനിത കൃഷ്ണന്‍, ബംഗാളി സംവിധായകന്‍ ഇന്ദ്രാസിസ് ആചാര്യ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.

ഐ.എഫ്.എഫ്.കെക്ക് അയച്ച സിനിമ കാണാതെ നിരസിച്ചെന്ന് സംവിധായകര്‍

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് അയച്ച സിനിമ, കാണാതെ തന്നെ നിരസിച്ചെന്ന പരാതിയുമായി സംവിധായകര്‍ രംഗത്തെത്തി. രാജേഷ് ടച്ച് റിവര്‍, സുനിത കൃഷ്ണന്‍, ബംഗാളി സംവിധായകന്‍ ഇന്ദ്രാസിസ് ആചാര്യ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.

വിമിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം വഴിയാണ് സിനിമ അയച്ചത്. സെലക്ഷന്‍ നടന്ന സെപ്തംബര്‍ 16 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് ആരും സിനിമ കണ്ടില്ലെന്ന് വീഡിയോയുടെ ലോഗ് വഴി മനസിലായെന്ന് സംവിധായകര്‍ പറയുന്നു. പരാതി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് ചലച്ചിത്ര അക്കാദമി അധികൃതര്‍ അറിയിച്ചു.

അതിനിടെ ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഒരു കൂട്ടം സംവിധായകര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. ചലച്ചിത്ര അക്കാദമിയിലെ ജനറല്‍ കൌണ്‍സില്‍ അംഗങ്ങളെ സെലക്ഷന്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത് ചട്ടലംഘനമാണെന്നത് ഉള്‍പ്പെടെ നിരവിധ പരാതികള്‍ സംവിധായകര്‍ ഉന്നയിച്ചു.