LiveTV

Live

Entertainment

അക്ബര്‍ ബായ് അത്ര ചില്ലറക്കാരനല്ല; മൂത്തോനിലെ പുതിയ ഗാനം പുറത്ത്

നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിലൊന്നായി മൂത്തോനെ വിശേഷിപ്പിക്കുന്നു.

അക്ബര്‍ ബായ് അത്ര ചില്ലറക്കാരനല്ല; മൂത്തോനിലെ പുതിയ ഗാനം പുറത്ത്

ഗീതു മോഹന്‍ദാസ് ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമായ മൂത്തോന്‍ നാളെ റിലീസ് ആവുകയാണ്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നിവിന്‍ പോളി അവതരിപ്പിക്കുന്ന അക്ബര്‍ ബായുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ഗാനം പുരോഗമിക്കുന്നത്. ഹിന്ദിയിലാണ് ഭായി റേ എന്ന ഗാനം. സാഗര്‍ ദേശായിയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നീരജ് പാണ്ഡെയാണ് ഗാനത്തിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത്.

ഇത് നിവിന്‍ പോളിയുടെ വേറിട്ട മുഖം; മൂത്തോന്‍ ടീസര്‍ കാണാം
Also Read

ഇത് നിവിന്‍ പോളിയുടെ വേറിട്ട മുഖം; മൂത്തോന്‍ ടീസര്‍ കാണാം

ജിയോ മാമി ഫിലിം ഫെസ്റ്റിവലിലും ടൊറന്‍റോ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ജിയോ മാമി ഫെസ്റ്റിവലില്‍ ഉദ്ഘാടന ചിത്രമായിരുന്നു മൂത്തോന്‍. നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിലൊന്നായി മൂത്തോനെ വിശേഷിപ്പിക്കുന്നു.

രാജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ളത്. ഒരു സാഹസിക സ്വഭാവത്തിലുള്ള സിനിമയായിരിക്കും മൂത്തോന്‍. നേരത്തെ ഇന്‍ഷാ അള്ളാ എന്ന പേരില്‍ പ്രഖ്യാപിച്ച സിനിമ തന്നെയാണ് മൂത്തോനാകുന്നത് എന്ന് ഗീതു മോഹന്‍ദാസ് പറഞ്ഞിരുന്നു. ലക്ഷദ്വീപില്‍ ജനിച്ച് വളര്‍ന്ന ഒരു 14 വയസ്സുകാരന്‍ തന്റെ മൂത്ത സഹോദരനെ തേടിയിറങ്ങുന്നതിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. തികച്ചും ലളിതമായ കഥാ പശ്ചാത്തലമായിരിക്കും മൂത്തോന്റേതെന്നും അതിലേക്ക് കഥാപാത്രങ്ങള്‍ കടന്ന് വരികയായിരിക്കുമെന്നും സിനിമയെക്കുറിച്ച് ഗീതു നേരത്തെ പറഞ്ഞിരുന്നു.