LiveTV

Live

Entertainment

യുവതിയുടെ പരാതി: വിനായകന്‍ കുറ്റം സമ്മതിച്ചെന്ന് കുറ്റപത്രം

വിചാരണ ഡിസംബറില്‍ തുടങ്ങും.

യുവതിയുടെ പരാതി: വിനായകന്‍ കുറ്റം സമ്മതിച്ചെന്ന് കുറ്റപത്രം

യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കല്‍പ്പറ്റ സി.ജെ.എം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. വിനായകന്‍ കുറ്റം സമ്മതിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഒരു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ ഡിസംബറില്‍ തുടങ്ങും.

വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിച്ചപ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകന്‍ സംസാരിച്ചെന്നാണ് ദലിത് ആക്റ്റിവിസ്റ്റായ യുവതി പരാതി നല്‍കിയത്. അന്ന് യുവതി ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഇക്കാര്യം വിശദീകരിച്ചു-

"നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട്. തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളുന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ".

തുടര്‍ന്ന് യുവതി കല്‍പറ്റ പൊലീസില്‍ നല്‍കിയ പരാതി പ്രകാരമാണ് കേസ് എടുത്തത്. വിനായകനെ വിളിച്ചുവരുത്തി ചോദ്യംചെയ്തു. കേസില്‍ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.