LiveTV

Live

Entertainment

‘തൊട്ടുപോകരുത്, ഞാന്‍ സെലിബ്രിറ്റിയാണ്’ ആരാധികയോട് മോശമായി പെരുമാറിയ റാണു മണ്ഡലിനെതിരെ പോരെടുത്ത് സോഷ്യല്‍ മീഡിയ

റെയില്‍വേ സ്റ്റേഷനില്‍ തേരി മേരി എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്ന റാണുവിന്‍റെ വീഡിയോ വൈറലാവുകയും സംഗീത സംവിധായകന്‍ ഹിമേഷ് രെഷാമ്മിയ റാണുവിനെ പിന്നണി ഗാന രംഗത്ത് അവസരം കൊടുക്കുകയും ചെയ്യുകയായിരുന്നു

‘തൊട്ടുപോകരുത്, ഞാന്‍ സെലിബ്രിറ്റിയാണ്’ ആരാധികയോട് മോശമായി പെരുമാറിയ റാണു മണ്ഡലിനെതിരെ പോരെടുത്ത് സോഷ്യല്‍ മീഡിയ

തന്‍റെ മനോഹരമായ ശബ്ദം കൊണ്ട് സോഷ്യല്‍ മീഡിയ വഴി താരമായി പിന്നണി ഗായികയായ സെലിബ്രിറ്റിയാണ് റാണു മണ്ഡല്‍. റെയില്‍വേ സ്റ്റേഷനില്‍ തേരി മേരി എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്ന റാണുവിന്‍റെ വീഡിയോ വൈറലാവുകയും സംഗീത സംവിധായകന്‍ ഹിമേഷ് രെഷാമ്മിയ റാണുവിനെ പിന്നണി ഗാന രംഗത്ത് അവസരം കൊടുക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ തന്നെ വാനോളം ഉയര്‍ത്തിയ സോഷ്യല്‍ മീഡിയ തന്നെ റാണുവിനെതിരെ പോരെടുക്കുകയാണ്.

ഒരു പരിപാടിക്കിടെ റാണുവിനൊപ്പം സെല്‍ഫിയെടുക്കാന്‍ അടുത്തെത്തിയ ആരാധികയെ അവര്‍ ശകാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സോഷ്യല്‍ മീഡിയ പോര് ആരംഭിക്കുന്നത്. എന്നെ തൊട്ടുപോകരുത്, ഞാന്‍ സെലിബ്രിറ്റിയാണ് എന്ന് പറഞ്ഞാണ് ആരാധികയെ റാണു തള്ളി മാറ്റുന്നത്. ആള്‍തിരക്കുള്ള ഒരു കടയില്‍ വച്ചാണ് സംഭവം. ഇത് നടക്കുമ്പോള്‍ ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.