LiveTV

Live

Entertainment

26 വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്മാന്‍ മലയാളത്തിനായി ഈണമിട്ട ഗാനം പാടിയത് വിജയ് യേശുദാസ്; ആടുജീവിതം അണിയറയിലൊരുങ്ങുന്നു

കഥയിലെ നായകനായ നജീബിന്‍റെ ഒട്ടിയുണങ്ങിയ ഗെറ്റപ്പിനായുള്ള തയാറെടുപ്പിനായി ശരീരഭാരം കുറക്കാനാണ് പൃഥ്വി മൂന്ന് മാസം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്

26 വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്മാന്‍ മലയാളത്തിനായി ഈണമിട്ട ഗാനം പാടിയത് വിജയ് യേശുദാസ്; ആടുജീവിതം അണിയറയിലൊരുങ്ങുന്നു

മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരു ഇടവേളക്ക് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്‍റെ ആടുജീവിതം എന്ന സൂപ്പര്‍ഹിറ്റ് നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ്. ചിത്രത്തിന്‍റെ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായി. ഇനി ഒരു ഷെഡ്യൂള്‍ കൂടിയാണ് ചിത്രത്തിന് പൂര്‍ത്തിയാക്കാനുള്ളത്. 2020ലെ ഏറ്റവും വിലയ റിലീസുകളിലൊന്നായി ആടുജീവിതത്തെ പ്രതീക്ഷിക്കാം.

സിനിമക്ക് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദഹം മലയാളത്തില്‍ ഒരു ഗാനത്തിന് സംഗീതം നല്‍കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്കായി ഏറെ കൌതുകത്തോടെ ആരാധകര്‍ നോക്കിക്കാണുന്നതിന്‍റെ കാരങ്ങളിലൊന്നും ഇതു തന്നെയാണ്. ഇതിനിടെ ആദ്യ ഗാനത്തിന്‍റെ റെക്കോര്‍ഡിങ്ങ് പൂര്‍ത്തിയായെന്നും അത് വിജയ് യേശുദാസാണ് പാടിയതെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നു.

സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം അദ്ദേഹം മൂന്ന് മാസം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കും. കഥയിലെ നായകനായ നജീബിന്‍റെ ഒട്ടിയുണങ്ങിയ ഗെറ്റപ്പിനായുള്ള തയാറെടുപ്പിനായി ശരീരഭാരം കുറക്കാനാണ് പൃഥ്വി മൂന്ന് മാസം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.