LiveTV

Live

Entertainment

പാനിപ്പത്ത് യുദ്ധം സ്ക്രീനിലേക്ക്; ട്രെയിലര്‍ പുറത്ത്

യുദ്ധം നയിച്ച സദാശിവ് റാവു ആയി അര്‍ജുന്‍ കപൂര്‍ എത്തുന്നു. അഫ്ഗാന്‍ ഭരണാധികാരിയായിരുന്ന അഹമ്മദ് ഷാ അബ്ദാലിയായി സഞ്ജയ് ദത്തും എത്തുന്നു.

പാനിപ്പത്ത് യുദ്ധം സ്ക്രീനിലേക്ക്; ട്രെയിലര്‍ പുറത്ത്

അശുതോഷ് ഗോവരിക്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പാനിപ്പത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മൂന്നാമത് പാനിപ്പത്ത് യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഡിസംബര്‍ 6ന് ചിത്രം തിയറ്ററുകളില്‍ എത്തും.

യുദ്ധം നയിച്ച സദാശിവ് റാവു ആയി അര്‍ജുന്‍ കപൂര്‍ എത്തുന്നു. അഫ്ഗാന്‍ ഭരണാധികാരിയായിരുന്ന അഹമ്മദ് ഷാ അബ്ദാലിയായി സഞ്ജയ് ദത്തും എത്തുന്നു. അശുതോഷ് ഗോവരിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അശോക് ചക്രദര്‍ ആണ്.

പദ്മിനി കൊലാപുരെ, സീനത്ത് അമാന്‍, മോഹ്നിഷ് ബഹല്‍‍, മിര്‍ സര്‍വര്‍, മിലിന്ദ് ഗുനാജി, നവാബ് ഷാ, മന്ത്ര, കുനാല്‍ കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജയ് അതുലിന്റേതാണ് സംഗീതം. ജാവേദ് അക്തര്‍ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ എഴുതിയത്. ദേശീയ പുരസ്കാരം നേടിയ കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായി ആണ് ചിത്രത്തിന്‍റെ കലാ സംവിധായകന്‍. സി.കെ മുരളീധരനാണ് ഛായാഗ്രഹണം. ചിത്രം ഡിസംബര്‍ 6ന് തിയേറ്ററുകളില്‍ എത്തും.