LiveTV

Live

Entertainment

അങ്കമാലി ഡയറീസിൽ താരങ്ങളാകാനിരുന്നത് ടൊവിനോയും സൗബിനും ജോജുവും ഭാസിയും !

ശ്രീനാഥ് ഭാസിയെ കൊണ്ട് അപ്പാനി രവി കാരക്ടര്‍ ചെയ്യിക്കാം സൗബിനെ വച്ച് യു ക്ലാമ്പ് രാജന്‍ ചെയ്യിക്കാം എന്നൊക്കെയായിരുന്നു ഐഡിയയെന്നും അദ്ദേഹം പറയുന്നു

അങ്കമാലി ഡയറീസിൽ താരങ്ങളാകാനിരുന്നത് ടൊവിനോയും സൗബിനും ജോജുവും ഭാസിയും !

2017ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയ ചിത്രം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. പുതുമുഖ താരങ്ങളെ അണിനിരത്തിയായിരുന്നു ചിത്രം ഒരുക്കിയത്.

എന്നാൽ അങ്കമാലി ഡയറീസ് സംവിധാനം ചെയ്യാമെന്ന് കരുതിയിരുന്നപ്പോള്‍ ആലോചിച്ചിരുന്നത് ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ശ്രീനാഥ് ഭാസി ഉള്‍പ്പെടെയുള്ള നടന്‍മാരെ ആയിരുന്നു എന്ന് ചെമ്പന്‍ വിനോദ് പറയുന്നു. ഒരു അഭിമുഖത്തിലാണ് ചെമ്പന്റെ തുറന്നുപറച്ചില്‍.

ശ്രീനാഥ് ഭാസിയെ കൊണ്ട് അപ്പാനി രവി കാരക്ടര്‍ ചെയ്യിക്കാം സൗബിനെ വച്ച് യു ക്ലാമ്പ് രാജന്‍ ചെയ്യിക്കാം എന്നൊക്കെയായിരുന്നു ഐഡിയയെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയുമായുള്ള ബിഗ് ബജറ്റ് പ്രൊജക്ട് മാറ്റിവച്ചതിനെ തുടർന്ന് ലിജോ പെല്ലിശേരി ചെമ്പൻ വിനോദ് വീട്ടിലെത്തിയപ്പോഴാണ് അങ്കമാലി ഡയറിസ് തിരക്കഥ അദ്ദേഹം വായിച്ചത്. വായിച്ചപ്പോൾ തന്നെ അദ്ദേഹത്തിന് ഇഷ്ടമാവുകയും നമുക്കിത് പുതുമുഖങ്ങളെ വെച്ച് ചെയ്യാമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറയുകയും ചെയ്തു. അങ്ങനെയാണ് ഈ ചിത്രം പുതുമുഖങ്ങളെ വെച്ച് ചിത്രീകരിച്ചത് എന്നും ചെമ്പൻ വിനോദ് പറയുന്നു.

അങ്കമാലി ഡയറീസും ലിജോ ജോസ് പെല്ലിശ്ശേരിയും ഇനി ബോളിവുഡിലേക്ക്
Also Read

അങ്കമാലി ഡയറീസും ലിജോ ജോസ് പെല്ലിശ്ശേരിയും ഇനി ബോളിവുഡിലേക്ക്

ആന്റണി വർഗീസ്‌, രേഷ്മ രാജൻ ,കിച്ചു തെല്ലസ്,ഉല്ലാസ് ജോസ് ചെമ്പൻ ,വിനീത് വിശ്വം ,ബിറ്റോ ഡേവിസ് ,ടിറ്റോ വിൽസൺ ,ശരത് കുമാർ ,സിനോജ് വർഗീസ് എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചത്.

 അങ്കമാലി ഡയറീസ് ബുസാൻ അന്തർദേശീയ ചലച്ചിത്രോത്സവത്തിലേക്ക്
Also Read

അങ്കമാലി ഡയറീസ് ബുസാൻ അന്തർദേശീയ ചലച്ചിത്രോത്സവത്തിലേക്ക്