LiveTV

Live

Entertainment

അങ്ങനെയാണ് ഏഴിലം പാലയിലെ പ്രതികാരദാഹിയായ യക്ഷിയുടെ കഥ എന്റെ മനസില്‍ തെളിയുന്നത്... ആകാശഗംഗ ജനിച്ചതിനെക്കുറിച്ച് വിനയന്‍ പറയുന്നു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആകാശഗംഗ തിയേറ്ററിലെത്തിയത്. ഒന്നാം ഭാഗത്തിന്‍റെ തുടര്‍ച്ചയായെത്തിയ ചിത്രത്തില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് പറയുന്നത്

അങ്ങനെയാണ് ഏഴിലം പാലയിലെ പ്രതികാരദാഹിയായ യക്ഷിയുടെ കഥ എന്റെ മനസില്‍ തെളിയുന്നത്... ആകാശഗംഗ ജനിച്ചതിനെക്കുറിച്ച് വിനയന്‍ പറയുന്നു

കേരളത്തില്‍ വീണ്ടും ആകാശഗംഗ തരംഗം ആഞ്ഞടിക്കുകയാണ്. വിനയന്‍ ചിത്രം ആകാശഗംഗ 2 തിയേറ്ററില്‍ ഓടുമ്പോള്‍ സിനിമയുടെ കഥ വന്ന വഴിയെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ വിനയന്‍. തന്‍റെ അമ്മ പണ്ട് പറഞ്ഞ ഒരു കഥയില്‍ നിന്നാണ് ആകാശഗംഗ രൂപപ്പെട്ടതെന്നാണ് വിനയന്‍ പറയുന്നത്.

കോയിപ്പുറത്ത് കാവ്. അവിടെയൊരു ഏഴിലം പാലയുണ്ട്. അതില്‍ യക്ഷിയുണ്ടെന്നും അമ്മ പറയുമായിരുന്നു. നമ്മുടെ കുടുംബത്തിലെ ഒരാളെ ഈ ദാസിപ്പെണ്ണ് പ്രണയിച്ചുവെന്നും അവസാനം അവളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അമ്മ പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഏഴിലം പാലയില്‍ പ്രതികാരദാഹിയായ യക്ഷിയുണ്ടെന്ന കഥ എന്റെ മനസില്‍ തെളിയുന്നത്. വിനയന്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആകാശഗംഗ തിയേറ്ററിലെത്തിയത്. ഒന്നാം ഭാഗത്തിന്‍റെ തുടര്‍ച്ചയായെത്തിയ ചിത്രത്തില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് പറയുന്നത്. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, റിയാസ്, രമ്യ കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.