LiveTV

Live

Entertainment

മമ്മൂട്ടിയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ആരാധിക; ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ച് താരം

കാറില്‍ ഗേറ്റു കടന്നുപോകുമ്പോള്‍ ഒരു നോക്ക് കാണാമെന്ന് മാത്രമായിരുന്നു ഇവരുടെ പ്രതീക്ഷ. അത് തെറ്റിച്ചാണ്, കാത്തുനില്‍ക്കുകയായിരുന്നു ഇവരുടെ അടുത്തേക്ക് കാറില്‍ കയറാതെ മമ്മൂട്ടി നടന്നുവന്നത്.

മമ്മൂട്ടിയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ആരാധിക; ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ച് താരം

സിനിമാതാരങ്ങളെ ഒന്ന് നേരിട്ട് കാണാനായി ആരാധകര്‍ കാത്തുനില്‍ക്കുന്നത് സാധാരണയാണ്.. കൈ കൊടുക്കുകയും, സെല്‍ഫിക്ക് പോസ് ചെയ്യുകയും, അപൂര്‍വം ചിലരെ കെട്ടിപ്പിടിക്കുന്നതും കൈ കൊടുത്ത് പിരിയുന്നതും എല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്.. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരിട്ട് കണ്ട സന്തോഷത്തിലുള്ള ആരാധികയായ പെണ്‍കുട്ടിയുടെ പൊട്ടിക്കരച്ചിലും, ചേര്‍ത്തുനിര്‍ത്തിയുള്ള താരത്തിന്‍റെ സ്നേഹപ്രകടനവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

എറണാകുളത്ത് മമ്മൂട്ടിയുടെ വീടിന് മുമ്പിലായിരുന്നു സംഭവം. മമ്മൂട്ടിയെ കാണാനായി വീടിന് മുന്നില്‍ കാത്തുനിന്ന ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് താരം ഇറങ്ങി വന്നതോടെയാണ്, കൂട്ടത്തില്‍ ഒരു ആരാധിക സന്തോഷം അടക്കാന്‍ വയ്യാതെ പൊട്ടിക്കരഞ്ഞത്. തനിക്ക് മുന്നില്‍ അമ്പരന്ന് നിന്ന ആരാധികയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച ശേഷമാണ് മമ്മുട്ടി പോയത്. ആരാധികയെ ചേര്‍ത്തുനിര്‍ത്തി താരം വിശേഷങ്ങള്‍ തിരക്കുന്നുണ്ടായിരുന്നുവെങ്കിലും സന്തോഷം അടക്കാന്‍ സാധിക്കാത്ത ആരാധികയ്ക്ക് വാക്കുകള്‍ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.

മമ്മൂട്ടിയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ആരാധിക; ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ച് താരം

ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകാനായി ഇറങ്ങുന്ന താരത്തെ കാണാനായി കുറേ നേരമായി വിദ്യാര്‍ത്ഥികള്‍ വീടിന് മുന്നില്‍ കാത്തു നില്‍ക്കുകയായിരുന്നു. കാറില്‍ ഗേറ്റു കടന്നു പോകുമ്പോള്‍ ഒരു നോക്ക് കാണാമെന്ന് മാത്രമായിരുന്നു ഇവരുടെ പ്രതീക്ഷ. അത് തെറ്റിച്ചാണ്, ഗേറ്റിനടുത്ത് കാത്തുനില്‍ക്കുകയായിരുന്നു ഇവരുടെ അടുത്തേക്ക് കാറില്‍ കയറാതെ മമ്മൂട്ടി നടന്നുവന്നത്.

നന്നായി പഠിക്കണം എന്ന ഉപദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ശേഷമാണ് മമ്മൂട്ടി ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയത്.

#FanGirl 😍 #Mammookka 💓

Posted by Mammootty Fans UAE - Online Unit on Sunday, November 3, 2019