LiveTV

Live

Entertainment

മുടക്കിയത് ആറ് കോടി ഡോളര്‍, കിട്ടിയത് 90 കോടി ഡോളര്‍; ജോക്കര്‍ ജൈത്രയാത്ര തുടരുകയാണ്...

തിയേറ്ററുകള്‍ വിടുമ്പോഴേക്കും 95 കോടി ഡോളര്‍(6699 കോടി രൂപ) കളക്ഷന്‍ ജോക്കര്‍ നേടുമെന്നാണ് ഇപ്പോള്‍ വരുന്ന നിരീക്ഷണങ്ങള്‍

മുടക്കിയത് ആറ് കോടി ഡോളര്‍, കിട്ടിയത് 90 കോടി ഡോളര്‍; ജോക്കര്‍ ജൈത്രയാത്ര തുടരുകയാണ്...

റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും ഹിറ്റ്മേക്കര്‍ ടോഡ് ഫിലിപ്സിന്‍റെ ജോക്കര്‍ സിനിമ കോടികള്‍ വാരി ജൈത്രയാത്ര തുടരുകയാണ്. കഴിഞ്ഞ മാസം രണ്ടിന് റിലീസായ ചിത്രം ടിക്കറ്റ് വില്‍പനയിലൂടെ മാത്രം 90 കോടി ഡോളര്‍(6347 കോടി രൂപ) നേടിക്കഴിഞ്ഞു.

ആറ് കോടി ഡോളര്‍ രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം 50 കോടി വരെ ലാഭം നേടുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ആ കണക്കുകളെയെല്ലാം തലമേല്‍ മറിച്ചുകൊണ്ടായിരുന്നു ജോക്കറിന്‍റെ വിജയം. തിയേറ്ററുകള്‍ വിടുമ്പോഴേക്കും 95 കോടി ഡോളര്‍(6699 കോടി രൂപ) കളക്ഷന്‍ ജോക്കര്‍ നേടുമെന്നാണ് ഇപ്പോള്‍ വരുന്ന നിരീക്ഷണങ്ങള്‍. സൂപ്പര്‍ ഹീറോ ചിത്രങ്ഹളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രവും ജോക്കര്‍ തന്നെയാണ്.