LiveTV

Live

Entertainment

‘കമ്മ്യൂണിസ്റ്റുകാരനായി നടക്കുകയല്ല,  കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കണം സഖാവെ’; ആസിഫ് അലിയുടെ പഞ്ച് ഡയലോഗുമായി അണ്ടര്‍വേള്‍ഡ് ടീസര്‍ 

‘കമ്മ്യൂണിസ്റ്റുകാരനായി നടക്കുകയല്ല,  കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കണം സഖാവെ’; ആസിഫ് അലിയുടെ പഞ്ച് ഡയലോഗുമായി അണ്ടര്‍വേള്‍ഡ് ടീസര്‍ 

ആസിഫ് അലി നായകനായ അണ്ടര്‍ വേള്‍ഡ് സിനിമയുടെ ഏറ്റവും പുതിയ ടീസര്‍ പുറത്തിറങ്ങി. ‘കമ്മ്യൂണിസ്റ്റുക്കാരനായി നടക്കുകയല്ല വേണ്ടത്,  കമ്മ്യൂണിസ്റ്റുക്കാരനായി ജീവിക്കണം’ എന്ന പഞ്ച് ഡയലോഗുമായാണ് ആസിഫ് അലി ടീസറില്‍ വരുന്നത്. അരുണ്‍കുമാര്‍ അരവിന്ദിന്റെ സംവിധാനത്തില്‍ വന്ന അണ്ടര്‍ വേള്‍ഡില്‍ സ്റ്റാലിന്‍ ജോണ്‍ എന്ന ‍ഡോണായിട്ടാണ് ആസിഫ് അലി എത്തുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. 2017ല്‍ വന്ന പുറത്തിറങ്ങിയ 'കാറ്റ്' ആണ് അരുണ്‍കുമാര്‍ അരവിന്ദന്റെതായി പുറത്തുവന്ന അവസാനചിത്രം. അമല്‍ നീരദിന്‍റെ 'സി.ഐ.എ'യുടെ രചന നിര്‍വ്വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്‍റെയും തിരക്കഥ. നിര്‍മ്മാണം ഡി14 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്.

ആസിഫ് അലിയ്ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലക്സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്.

ആസിഫ് അലി ഇനി സ്റ്റാലിന്‍ ജോണ്‍; ‘അണ്ടര്‍ വേള്‍ഡ്’ വരുന്നത് രക്തം പൊടിച്ച് 
Also Read

ആസിഫ് അലി ഇനി സ്റ്റാലിന്‍ ജോണ്‍; ‘അണ്ടര്‍ വേള്‍ഡ്’ വരുന്നത് രക്തം പൊടിച്ച്