LiveTV

Live

Entertainment

‘പാർട്ടിക്ക് ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് പ്രതിഷേധാർഹം’; സി.പി.ഐ.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു

‘പാർട്ടിക്ക് ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് പ്രതിഷേധാർഹം’; സി.പി.ഐ.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു

പൊലീസില്‍ നിന്നുമുള്ള തുടര്‍ച്ചയായ വീഴ്ച്ചകളില്‍ സംസ്ഥാന സര്‍ക്കാരിനെയും സി.പി.ഐ.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. പത്രപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കൊലപാതകം, വാളയാറിലെ സഹോദരിമാരുടെ കൊലപാതകം, മാവോയിസ്റ്റ് വേട്ട എന്നീ വിഷയങ്ങള്‍ പരാമര്‍ശിച്ചാണ് ആഷിഖ് അബു സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഭരണകൂട ഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ആഷിഖ് അബു പ്രതികരണം അറിയിച്ചത്.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

വാളയാർ കേസിലും, മാവോയിസ്റ്റ് വേട്ടയിലും,
ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ.എ.എസ് ഉദ്യോഗസ്ഥൻ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ
ഈ സർക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണ്.