LiveTV

Live

Entertainment

ഹൊറര്‍-ചിരി ചിത്രമായി പാതിരാ കുര്‍ബാന; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഹൊറര്‍-ചിരി ചിത്രമായി പാതിരാ കുര്‍ബാന; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അടി കപ്യാരെ കൂട്ടമണിക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ‘പാതിരാ കുര്‍ബാന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നർമത്തിനൊപ്പം ഹൊററിനും പ്രാധാന്യം നൽകിയായിട്ടാകും ചിത്രം പുറത്തിറങ്ങുക. വിനയ് ജോസ് തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. ബ്ളുലൈൻ മൂവീസ്സിന്റെ ബാനറില്‍ റെനീഷ് കായകുളം, സുനീർ സുലൈമാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ജൂഡ് ആന്റണി ജോസഫ്, ജി മാർത്താണ്ഡൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരുടെ അസോസിയേറ്റായി പ്രവർത്തിച്ചയാളാണ് സംവിധായകനായ വിനയ് ജോസ്. ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ് രാജ് നിര്‍വ്വഹിക്കുന്നു. സംഗീതം-ഷാന്‍ റഹ്മാന്‍, എഡിറ്റര്‍- രതിൻ രാധാകൃഷ്ണന്‍, കല-അജയന്‍ മങ്ങാട്, മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍.

അടുത്ത വർഷം ആദ്യത്തോടു കൂടി ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തും. വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.