LiveTV

Live

Entertainment

എന്തേ മുല്ലെ...നീ വെളുത്തതെന്തേ; കമലയിലെ ആദ്യ ഗാനമെത്തി

ആനന്ദ് മധുസൂദനനാണ് വരികളെഴുതി സംഗീതം നല്‍കിയിരിക്കുന്നത്

എന്തേ മുല്ലെ...നീ വെളുത്തതെന്തേ; കമലയിലെ ആദ്യ ഗാനമെത്തി

അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന കമലയിലെ ആദ്യ ഗാനം പുറത്തിറങ്ങി. എന്തേ മുല്ലേ എന്ന് തുടങ്ങുന്ന ഗാനം മിഥുന്‍ ജയരാജാണ് ആലപിച്ചിരിക്കുന്നത്. ആനന്ദ് മധുസൂദനനാണ് വരികളെഴുതി സംഗീതം നല്‍കിയിരിക്കുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

അജു ‘കമല’യെ തേടി ഇറങ്ങുന്നു, ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയം
Also Read

അജു ‘കമല’യെ തേടി ഇറങ്ങുന്നു, ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയം

ഒരു തികഞ്ഞ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. 36 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. സഫര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അജു വര്‍ഗീസ് വേഷമിടുന്നത്. രഞ്ജിത്ത് ശങ്കറിനൊപ്പം അജു വര്‍ഗീസ് ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.

 സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനെ അത്ഭുതപ്പെടുത്തിയ ആ നടി!
Also Read

സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനെ അത്ഭുതപ്പെടുത്തിയ ആ നടി!

രഞ്ജിത്ത് ശങ്കറിനൊപ്പം അജു വര്‍ഗീസ് ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. സൂസുധി വാത്മീകം, പുണ്യാളന്‍ അഗര്‍ബത്തീസ്, രാമന്റെ ഏദന്‍ തോട്ടം, പ്രേതം തുടങ്ങിയ രഞ്ജിത്ത് ശങ്കര്‍ ചിത്രങ്ങളില്‍ അജു അഭിനയിച്ചിട്ടുണ്ട്. ഷെഹ്നാദ് ജലീലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അജു വര്‍ഗീസിനെ കൂടാതെ രുഹാനി ശര്‍മ, അനൂപ് മേനോന്‍, ബിജു സോപാനം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നവംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.