LiveTV

Live

Entertainment

'മാമാങ്ക'ത്തിന്റെ ട്രെയ്‌ലർ പുറത്ത്; യൂട്യൂബിൽ സൂപ്പർഹിറ്റ്

മലയാളത്തിലെ ഏറ്റവുമുയർന്ന ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം എന്നാണ് നിർമാതാക്കൾ പറയുന്നത്. ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കിയ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

'മാമാങ്ക'ത്തിന്റെ ട്രെയ്‌ലർ പുറത്ത്; യൂട്യൂബിൽ സൂപ്പർഹിറ്റ്

എം പത്മകുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന കഥാപാത്രമാകുന്ന 'മാമാങ്ക'ത്തിന്റെ ട്രെയ്‌ലർ പുറത്ത്. പ്രമുഖ ദക്ഷിണേന്ത്യൻ മ്യൂസിക് കമ്പനിയായ 'ലഹരി മ്യൂസിക്കി'ന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് രണ്ട് മിനുട്ട് നാല് സെക്കന്റ് ദൗർഘ്യമുള്ള ട്രെയ്‌ലർ നിർമാതാക്കൾ പുറത്തുവിട്ടത്. ഒരു മണിക്കൂറിനകം നാലര ലക്ഷത്തിലേറെ പേരാണ് ട്രെയ്‌ലർ കണ്ടത്. 75000 ലൈക്കുകളും ഇതിന് യൂട്യൂബിൽ മാത്രം ലഭിച്ചു.

മമ്മൂട്ടിയുടെ ശബ്ദത്തിൽ 'മാമാങ്കത്തിനു വള്ളവനാട്ടിൽ നിന്ന് ഒരാളെങ്കിലും ഇന്നും വരുന്നുണ്ടെങ്കിൽ പുകഴ്‌പെറ്റ പകയുടെ തീകെടാതെ പെണ്ണുങ്ങൾ അവരുടെ മനസ്സിൽ ചിതയൊരുക്കുന്നതുകൊണ്ടാണ്' എന്ന ഡയലോഗോടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. ചിത്രത്തിന്റെ ടീസറില്‍ മമ്മൂട്ടിയുടെ സാന്നിധ്യം തീരെ കുറവായിരുന്നു എന്ന ആരാധകരുടെ പരിഭവം പരിഹരിക്കാന്‍ ട്രെയ്ലറില്‍ അണിയറക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

മമ്മൂട്ടി, സിദ്ദീഖ്, ഉണ്ണിമുകുന്ദൻ, അനു സിത്താര, മണികണ്ഠൻ, കനിഹ, ബാലതാരം അച്യുതൻ തുടങ്ങി സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നവരെയെല്ലാം ട്രെയ്‌ലറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ആയോധന കല, സംഘട്ടന രംഗങ്ങളാണ് ട്രെയ്‌ലറിന്റെ പ്രധാന ആകർഷണം.

ഹിന്ദിയിലും തമിഴിലും തെലുങ്കിലും 'മാമാങ്കം' ടീസർ പുറത്ത്; ട്വിറ്ററിൽ താരമായി മമ്മൂട്ടി
Also Read

ഹിന്ദിയിലും തമിഴിലും തെലുങ്കിലും 'മാമാങ്കം' ടീസർ പുറത്ത്; ട്വിറ്ററിൽ താരമായി മമ്മൂട്ടി

നേരത്തെ, ചിത്രത്തിന്റെ ടീസർ നിർമാതാക്കളായ കാവ്യാ ഫിലിം കമ്പനിയുടെ യൂട്യൂബ് പേജിലൂടെ പുറത്തുവിട്ടതിൽ ആരാധകർ പ്രതിഷേധമുയർത്തിയിരുന്നു. ഇതുൾക്കൊണ്ടു കൊണ്ടാണ് ലഹരിയുടെ പേജ് ട്രെയ്‌ലർ പുറത്തുവിടാൻ തെരഞ്ഞെടുത്തത് എന്നാണ് സൂചന.

മലയാളത്തിലെ ഏറ്റവുമുയർന്ന ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം എന്നാണ് നിർമാതാക്കൾ പറയുന്നത്. ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കിയ ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, പ്രാചി തഹ്ലാൻ തുടങ്ങി വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. പ്രവാസി വ്യവസായി വേണു കുന്നപ്പള്ളി നിർമിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എം. ജയചന്ദ്രനാണ്. കണ്ണൂർ, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമൺ എന്നിവടങ്ങളിലാണ് ചിത്രീകരിച്ചത്. നവംബർ 31-ന് ചിത്രം തിയേറ്ററുകളിലെത്തും.