LiveTV

Live

Entertainment

ഈ മെലിഞ്ഞ താടിക്കാരന് ആരാണെന്ന് മനസിലായോ?

സിനിമയിലൊന്ന് മുഖം കാണിക്കാന്‍ ചാന്‍സ് ചോദിച്ചു നടക്കുന്ന കാലത്തെ താരത്തിന്‍റെ ചിത്രമാണിത്

ഈ മെലിഞ്ഞ താടിക്കാരന് ആരാണെന്ന് മനസിലായോ?

പഴയകാല ചിത്രങ്ങള്‍ കുത്തിപ്പൊക്കുന്നത് സമൂഹ മാധ്യമങ്ങളിലെ ഒരു സ്ഥിരം കാഴ്ച്ചയാണ്. ചലച്ചിത്ര താരങ്ങളുടെയടക്കം ഒട്ടേറെ പ്രമുഖരുടെ പഴയകാല ചിത്രങ്ങള്‍ ഇത്തരത്തില്‍ കുത്തിപ്പൊക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു കുത്തിപ്പൊക്കല്‍ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ചിത്രം മറ്റാരുടേതുമല്ല. നമ്മുടെ സ്വന്തം മൊഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തന്നെ. ശ്രീനിവാസന്‍ രാമചന്ദ്രന്‍ എന്നയാളുടെ ഫേസ്ബുക്ക് അക്കൌണ്ടിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഒരു ചെറിയ കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിനിമയിലൊന്ന് മുഖം കാണിക്കാന്‍ ചാന്‍സ് ചോദിച്ചു നടക്കുന്ന കാലത്തെ താരത്തിന്‍റെ ചിത്രമാണിത്. ഒരു ചിന്ന കഥൈ സൊല്ലട്ടു മാ എന്ന തലക്കെട്ടേടൊയാണ് കുറിപ്പാരംഭിക്കുന്നത്.

കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം

ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ...

കൂട്ടുകാരൻ അഖിലേഷിന്റെ(മഹാരാജാസ്, ഇസ്ലാമിക്ക് ഹിസ്റ്ററി, എന്റെ ജൂനിയർ)അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛൻ ഉമാകാന്ത് ചേട്ടൻ എ.വി ശശിയുടെ അസോ ആയിരുന്നു. ഒരു പടം അനൗൺസ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ പടിവാതിൽ തുറന്നപ്പോൾ, ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസ്സും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ..

വാശിയല്ല, പിടിവാശി...

ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും ഒരു താരമായി വളർന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച്.എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങൾ..

മഹാരാജാസ് കോളേജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിദ്ധ്യമായി അഭിനയ ജീവിതത്തിലെ തീഷ്ണമായ ചവിട്ടുപാതകൾ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്നത്തെ മമ്മൂക്കയുടെ കോളേജ് കാല ചിത്രമാണിത്. പ്രിയ സ്നേഹിതനും പിന്നീട് എറണാകുളം കളക്ടറുമായ വിശ്വംഭരൻ സാറാണ് ഗ്ലാസ് വെച്ചു നിൽക്കുന്നത്.