LiveTV

Live

Entertainment

മാക്ട സദാനന്ദ പുരസ്കാരം സംവിധായകന്‍ സക്കരിയക്ക്

 മാക്ട സദാനന്ദ പുരസ്കാരം സംവിധായകന്‍ സക്കരിയക്ക്

മലയാള സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ ‘മാക്ട’ നല്‍കുന്ന പ്രഥമ സദാനന്ദ പുരസ്കാരം സംവിധായകൻ സക്കരിയക്ക്. ‘മാക്ട’ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പുരസ്കാരം ഒരുക്കിയത്. 10,001 രൂപയും മെമൊന്‍റോയും അടങ്ങുന്നതാണ് പുരസ്കാരം. ഏറ്റവും മികച്ച നവാഗത സംവിധായകനാണ് പുരസ്കാരം നൽകുന്നത്. നവംബര്‍ മൂന്നിന് വൈകീട്ട് നടക്കുന്ന മാക്ടയുടെ വിമെന്‍സ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്‍റെ സമാപന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.

അന്തരിച്ച പള്ളുരുത്തി അക്കേരി പറമ്പില്‍ എ.ആര്‍. സദാനന്ദ പ്രഭുവിന്‍റെ ഓർമയ്ക്കായി മകന്‍ എ.എസ്. ദിനേശാണ് പുരസ്കാരം നൽകുന്നത്. പുരസ്കാര തുക എ.എസ്. ദിനേശ് മാക്ട ചെയര്‍മാന്‍ ജയരാജ്, സെക്രട്ടറി സുന്ദര്‍ദാസ് എന്നിവര്‍ക്ക് കൈമാറി.