LiveTV

Live

Entertainment

‘ടെർമിനേറ്റർ: ഡാർക്ക് ഫെയിറ്റ്’ നാളെ പ്രദർശനത്തിനെത്തും

ഇത്തവണയും അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ തന്നെയാണ് ടി-800 മോഡല്‍ 101 ആയി എത്തുന്നത്.

‘ടെർമിനേറ്റർ: ഡാർക്ക് ഫെയിറ്റ്’ നാളെ പ്രദർശനത്തിനെത്തും

അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമായ 'ടെർമിനേറ്റർ: ഡാർക്ക് ഫെയിറ്റ്' നാളെ പ്രദർശനത്തിനെത്തും. ടെർമിനേറ്റർ ഫ്രാഞ്ചൈസിയുടെ ആറാമത്തെ ചിത്രമാണിത്. സംവിധാനം ചെയ്തിരിക്കുന്നത് ടിം മില്ലറാണ്. ലോകപ്രശസ്തമായ ടെര്‍മിനേറ്റര്‍ സീരീസിലെ ആറാമത്തെ ചിത്രമായ ടെര്‍മിനേറ്റര്‍-ഡാര്‍ക്ക് ഫെയ്റ്റിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ഉദ്വോഗജനകമായ രംഗങ്ങളിലൂടെ പ്രേക്ഷകരെ മുള്‍മുനയിൽ നിര്‍ത്തുന്നതിനായി ആകാശത്തും കരയിലും കടലിലും യുദ്ധം നടക്കുന്നുണ്ടെന്ന സൂചന നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ നല്‍കിയിരുന്നു. ഇത്തവണയും അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ തന്നെയാണ് ടി-800 മോഡല്‍ 101 ആയി എത്തുന്നത്.

ജോണ്‍ കോനോറിന്‍റെ അമ്മ സാറാ കോനോറായി എത്തുന്നത് പ്രശസ്ത താരം ലിന്‍റ ഹാമില്‍ട്ടനാണ്. ഷ്വാസ്നഗറിന്‍റെ യുവത്വം അഭിനയിക്കുന്നത് ബ്രറ്റ് അസാറാണ്. 2015-ൽ ഇറങ്ങിയ ടെര്‍മിനേറ്റര്‍ ജെനിസിസിലും ബ്രറ്റ് അഭിനയിച്ചിരുന്നു.

‘ടെർമിനേറ്റർ: ഡാർക്ക് ഫെയിറ്റ്’ നാളെ പ്രദർശനത്തിനെത്തും

ഡേവിഡ് എസ്. ഗോയര്‍, ജസ്റ്റിന്‍ റോഡ്‌സ്, ബില്ലി റേ എന്നിവരുടെ തിരക്കഥയില്‍ ജെയിംസ് കാമറൂണ്‍, ചാള്‍സ് എഗ്ലി, ജോഷ് ഫ്രീഡ്‌മാന്‍, ഗോയര്‍, റോഡ്‌സ് കാമറൂണ്‍, ഡേവിഡ് എലിസണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ടെര്‍മിനേറ്റര്‍ 2: ജഡ്ജിമെന്റ് ഡേ (1991)എന്ന ചിത്രത്തിന് ശേഷം ഫ്രാഞ്ചൈസി സ്രഷ്ടാവായ ജെയിംസ് കാമറൂണും ഉള്‍പ്പെടുന്ന ആദ്യ ചിത്രം കൂടിയാണിത്. അദ്ദേഹത്തിന്റെ തന്നെ ചിത്രങ്ങളായ ടെര്‍മിനേറ്റര്‍ (1984), ടെര്‍മിനേറ്റര്‍ 2: ജഡ്ജിമെന്റ് ഡേ എന്നിവയുടെ നേരിട്ടുള്ള തുടര്‍ച്ചയാണ് ഈ ചിത്രം.