LiveTV

Live

Entertainment

‘’ആരും അറിയാതെ ഇങ്ങിനെ ഒരു ഒസ്യത്ത് എന്റെ പേരിൽ എഴുതി വെച്ചതിന് നന്ദി’’ ഹരീഷ് പേരടി

കഥാപാത്രത്തെ കുറിച്ച് ഹരീഷ് ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ദേയമാകുന്നത്

‘’ആരും അറിയാതെ ഇങ്ങിനെ ഒരു ഒസ്യത്ത് എന്റെ പേരിൽ എഴുതി വെച്ചതിന് നന്ദി’’ ഹരീഷ് പേരടി

വിനയന്‍ സംവിധാനം ചെയ്ത് 1999 ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരുന്നു ആകാശ ഗംഗ. മാണിക്യശേരി കുടുംബത്തിന്റെ ക്രൂരതക്കിരയായി കൊല്ലപ്പെടുന്ന അവിടുത്തെ ദാസിയായ ഗംഗ എന്ന പെണ്‍കുട്ടി യക്ഷിയായി മറുന്നതും അവളുടെ പക തലമുറകളായി ഈ കുടുംബത്തില്‍ വരുത്തുന്ന പ്രശനങ്ങളുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വിനയനെത്തുമ്പോള്‍ അന്നത്തെ അഭിനേതാക്കള്‍ പലരും മണ്‍മറഞ്ഞു പോയി. അത്‌കൊണ്ടു തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം വെള്ളിത്തിരയിലെത്തുമ്പോള്‍ പുതിയ താരങ്ങളാകും പല കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കുക. ആദ്യ ഭാഗത്ത് രാജന്‍ പി ദേവ് അവതരിപ്പിച്ച മേപ്പാടന്‍ തിരുമേനിയെ അവതരിപ്പിക്കുന്നത് ഹരീഷ് പേരടിയാണ്. കഥാപാത്രത്തെ കുറിച്ച് ഹരീഷ് ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ദേയമാകുന്നത്.

‘’രാജേട്ടാ... ഞാന്‍ തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ അവിടെയുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും ഇപ്പോഴും രാജേട്ടനെ പറ്റി പറയാറുണ്ട്... കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ് ... നാടകം, മലയാള സിനിമ, തമിഴ് സിനിമ ...മുരളിയേട്ടനും കലാഭവന്‍ മണിയും തിലകന്‍ ചേട്ടനും നിങ്ങളുമൊക്കെ വെട്ടി തെളിയിച്ച വഴിയിലൂടെ ഇങ്ങിനെ നടക്കുമ്പോള്‍ അതിര്‍ത്തികള്‍ കിഴടക്കുന്ന ഒരു പട്ടാളക്കാരന്റെ സന്തോഷമാണെനിക്ക് ‘’ ഹരീഷ് കുറിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

‘’രാജേട്ടാ... ഞാൻ തമിഴ് സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ അവിടെയുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും ഇപ്പോഴും രാജേട്ടനെ പറ്റി പറയാറുണ്ട്... കേൾക്കുമ്പോൾ വലിയ സന്തോഷമാണ് ... നാടകം, മലയാള സിനിമ, തമിഴ് സിനിമ ...മുരളിയേട്ടനും കലാഭവൻ മണിയും തിലകൻ ചേട്ടനും നിങ്ങളുമൊക്കെ വെട്ടി തെളിയിച്ച വഴിയിലൂടെ ഇങ്ങിനെ നടക്കുമ്പോൾ അതിർത്തികൾ കിഴടക്കുന്ന ഒരു പട്ടാളക്കാരന്റെ സന്തോഷമാണെനിക്ക് ... ഈ കത്തെഴുതാനുള്ള പ്രധാന കാരണം...നിങ്ങളഭിനയിച്ച ആകാശഗംഗയുടെ രണ്ടാം ഭാഗത്തിൽ രാജേട്ടൻ ഗംഭിരമാക്കിയ മേപ്പാടൻ തിരുമേനിയുടെ ശിഷ്യനായി അഭിനയിക്കാൻ വിനയൻ സാർ എന്നെയാണ് നിയോഗിച്ചത്... ഇത് എനിക്ക് രാജേട്ടന്റെ പേരിൽ കിട്ടുന്ന ഒരു അവാർഡായാണ് ഞാൻ കാണുന്നത് ... നവംബർ ഒന്നിന് പടം റിലീസാവുകയാണ്... ആരും അറിയാതെ ഇങ്ങിനെ ഒരു ഒസ്യത്ത് എന്റെ പേരിൽ എഴുതി വെച്ചതിന് നന്ദി... അറിയാത്ത ഒരു ലോകത്തിരുന്നുള്ള അനുഗ്രഹവർഷങ്ങൾ ഞാൻ അറിയുന്നുണ്ട്... മുരളിയേട്ടനോടും മണിയോടും തിലകൻ ചേട്ടനോടും ഭരത് ഗോപി സാറിനോടും അന്വേഷണം അറിയിക്കണം....