LiveTV

Live

Entertainment

‘ആദ്യം നിന്റെ മുഖം പോയി കണ്ണാടിയിൽ നോക്കടാ’അശ്ലീല കമന്‍റിന് മറുപടിയുമായി ഖുശ്ബു

ട്വിറ്ററിലെ അശ്ലീല കമന്‍റും അയാളുടെ അക്കൗണ്ടും പിൻവലിക്കപ്പെട്ടു, എന്നാൽ താരത്തിന്റെ മറുപടി ഇപ്പോഴും വൈറലാവുകയാണ്

‘ആദ്യം നിന്റെ മുഖം പോയി കണ്ണാടിയിൽ നോക്കടാ’അശ്ലീല കമന്‍റിന് മറുപടിയുമായി ഖുശ്ബു

സിനിമ രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും സമൂഹ മാധ്യമങ്ങളില്‍ സജീവമായി എത്താറുള്ളയാളാണ് തമിഴ് നടി ഖുശ്ബു. സാമൂഹ്യ പ്രസക്തമായ വിഷയങ്ങളിലും താരം തന്‍റെ നിലപാട് വ്യക്തമാക്കാറുണ്ട്. ദീപാവലി ദിവസം മകൾ അനന്ദിത സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

ഖത്തര്‍ അമീറിനെ രജനീകാന്തെന്ന് തെറ്റിദ്ധരിച്ചു;  തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ തിരുത്തി ഖുശ്ബു  
Also Read

ഖത്തര്‍ അമീറിനെ രജനീകാന്തെന്ന് തെറ്റിദ്ധരിച്ചു; തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ തിരുത്തി ഖുശ്ബു  

ആ ചിത്രത്തിന് തഴെ അശ്ലീല ചുവയുള്ള കമന്‍റിട്ടയാള്‍‌ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുകയാണ് ഖുശ്ബു. ട്വിറ്ററില്‍ തന്നെയാണ് ഖുശ്ബു അയാള്‍ക്ക് മറുപടി നല്‍കിയത്. ട്വിറ്ററിലെ അശ്ലീല കമന്‍റും അയാളുടെ അക്കൗണ്ടും പിൻവലിക്കപ്പെട്ടു. എന്നാൽ താരത്തിന്റെ മറുപടി ഇപ്പോഴും വൈറലാവുകയാണ്. ‘ആദ്യം നിന്റെ മുഖം പോയി കണ്ണാടിയിൽ നോക്കടാ. പട്ടി പോലും തിരിഞ്ഞ് നോക്കില്ല’ ഇങ്ങനെയാണ് ഖുശ്ബു ട്വിറ്ററില്‍ കുറിച്ചത്.

ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണ് മോദി: ഖുശ്ബു
Also Read

ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണ് മോദി: ഖുശ്ബു