LiveTV

Live

Entertainment

വിജയ്‍‍യുടെ വീടിന് ബോംബ് ഭീഷണി; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

തമിഴ്നാട് സ്റ്റേറ്റ് പൊലീസ് കണ്‍‌ട്രോള്‍ റൂമില്‍ വിളിച്ചാണ് അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയത്

വിജയ്‍‍യുടെ വീടിന് ബോംബ് ഭീഷണി; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

നടന്‍ വിജയ്‍യുടെ വീട്ടീല്‍ ബംബ് വെച്ചിട്ടുണ്ടെന്ന് പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം. തമിഴ്നാട് സ്റ്റേറ്റ് പൊലീസ് കണ്‍‌ട്രോള്‍ റൂമില്‍ വിളിച്ചാണ് അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയത്. വിജയ്‍യുടെ സാലിഗ്രാമത്തിലുള്ള വീട്ടില്‍ ബോംബ് വെച്ചിട്ടിട്ടുണ്ടെന്നും ഏതാനും മിനിറ്റുകള്‍ക്കകം അത് പൊട്ടുമെന്നുമായിരുന്നു സന്ദേശം. വിവരമറിഞ്ഞയുടന്‍ പൊലീസ് താരത്തിന്‍റെ വസതിയിലെത്തി വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് ശക്തമായ സുരക്ഷയും ഏര്‍പ്പെടുത്തി.

അദ്ദേഹത്തിന്‍റെ അച്ഛന്‍‌ എസ്.എ ചന്ദ്രശേഖറും അമ്മ ശോഭയും മാത്രമായിരുന്നു അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. വിജയ്‍യും ഭാര്യയും പനൈയൂരിലുള്ള ഇപ്പോള്‍ താമസിക്കുന്നത്. പിന്നീട് പൊലീസ് അവിടെയും സുരക്ഷയൊരുക്കി. പിന്നീട് ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ചെന്നൈയിലുള്ള ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരെ കേസ് റെജിസ്റ്റര്‍ ചെയ്‍തു.