LiveTV

Live

Entertainment

ബിഗ് ഷോയെ നകുലനാക്കിയ ‘മൊതല്‍’ ദേ ഇതാണ്

അജ്മലിന്റെ സുഹൃത്ത് നിസാര്‍ മുഹമ്മദാണ് ട്രോള്‍ വീഡിയോയുടെ കലാകാരനെക്കുറിച്ച് സോഷ്യല്‍ മീഡിയയെ അറിയിച്ചിരിക്കുന്നത്

ബിഗ് ഷോയെ നകുലനാക്കിയ ‘മൊതല്‍’ ദേ ഇതാണ്

മണിച്ചിത്രത്താഴ് ഇറങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ചിത്രവും അതിലെ ഡയലോഗുകളും ആരും മറക്കില്ല. പ്രത്യേകിച്ചും ഇന്നേക്ക് ദുര്‍ഗാഷ്ടമി എന്ന ശോഭനയുടെ കിടിലന്‍ ഡയലോഗ്. ഈ സംഭാഷണവും രംഗങ്ങളും ഒരിക്കല്‍ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സുരേഷ് ഗോപിക്ക് പകരം റസ്‌ലിങ് താരം ബിഗ് ഷോയാണ് നകുലന്‍. അത്ര ഭംഗിയായിട്ടാണ് ഈ ട്രോള്‍ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. ചുണ്ടിന്റെ ചലനങ്ങളും മുഖത്തെ ഭാവങ്ങളുമെല്ലാം കിറുകിത്യമാണ്. ആര് കണ്ടാലും പൊട്ടിച്ചിരിപ്പിക്കുന്ന ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. അജ്മല്‍ സാബു എന്ന യുവാവാണ്. അജ്മലിന്റെ സുഹൃത്ത് നിസാര്‍ മുഹമ്മദാണ് ട്രോള്‍ വീഡിയോയുടെ കലാകാരനെക്കുറിച്ച് സോഷ്യല്‍ മീഡിയയെ അറിയിച്ചിരിക്കുന്നത്.

നിസാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദേ ഇതാണ് ആ ‘മൊതല്’

‘എജ്ജാതി എഡിറ്റിങ്’, ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും വാട്ട്‌സ്ആപ്പിലും അടുത്തിടെ വൈറല്‍ ആയ പല വിഡിയോകളുടെയും തലക്കെട്ട് ഇതായിരുന്നു. ദേ ഇതാണ് ആ മൊതല്‍. അജ്മല്‍. ചങ്ങനാശ്ശേരിക്കാരന്‍. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വിഡിയോ എഡിറ്റര്‍. ഒരു ഒന്നൊന്നര മൊതല്. സഹ സംവിധായകന്‍, ക്യാമറമാന്‍ എന്നിങ്ങനെ പിന്നെയും എന്തൊക്കെയോ ആണ് അജ്മല്‍. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇന്‍സ്റ്റഗ്രാമില്‍ അജ്മലിന്റെ ഫോളോവേര്‍സ് ആണ്. ‘ajmalsabucuts’ എന്ന് വാട്ടര്‍മാര്‍ക്കുള്ള വിഡിയോ എവിടെയെങ്കിലും കണ്ടാല്‍ അവര്‍ക്ക് അറിയാം തലതല്ലി ചിരിക്കാന്‍, അമ്പരപ്പോടെ ആസ്വദിക്കാന്‍ എന്തോ അതിലുണ്ടെന്ന്.

ജിനീഷ് പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ടായിരുന്നു. ഇന്നലെ പാതിരായ്ക്ക് ഷാഹിയുടെ (script writer) കൊച്ചിയിലെ വീട്ടില്‍ അപ്രതീക്ഷിതമായി കയറി വന്ന അജ്മലിനെ നേരില്‍ കണ്ടു. ‘ഗംഗ എവിടെ പോകുന്നു’ ‘അല്ലിക്ക് ആഭരണം എടുക്കാന്‍ പോണെന്നു നകുലേട്ടനോട് ഞാന്‍ പറഞ്ഞിരുന്നതല്ലേ’ ‘ഗംഗ പോകണ്ട’ ‘അതെന്താ ഞാന്‍ പോയാല്‍. വിടമാട്ടെ, എന്നെ നീ എങ്കെയും വിടമാട്ടെ.. അയോഗ്യ നായേ, ഉന്നൈ കൊന്ന്, രക്തത്തെ കുടിച്ച്… നടി ശോഭനയെ ദേശീയ അവാര്‍ഡിന് അര്‍ഹയാക്കിയ മണിച്ചിത്രത്താഴിലെ ഈ സീനാണു അജ്മല്‍ അവസാനം ചെയ്തത്. World wrestling star ‘Big Show’ ഈ ഡയലോഗ് പറഞ്ഞു കിടുക്കി

അജ്മല്‍ 48-ഓളം വിഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോന്നും ഒന്നിനൊന്നു മെച്ചം. ഒരു song video കണ്ടിട്ട് Sony Music വിളിച്ചിരിക്കുകയാണ്. പക്ഷേ ഇതുവരെ കൈ കൊടുത്തിട്ടില്ല.

ദേ ഇതാണ് ആ 'മൊതല്' ---------------------------------------- 'എജ്ജാതി എഡിറ്റിംഗ്'. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും...

Posted by Nizar Mohammed on Sunday, October 27, 2019