LiveTV

Live

Entertainment

ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25; ട്രെയിലര്‍ പുറത്തിറങ്ങി

മോഹൻലാലും പൃഥ്വിരാജും ചേര്‍ന്നാണ് ട്രെയിലർ പുറത്തിറക്കിയത്

ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25;  ട്രെയിലര്‍ പുറത്തിറങ്ങി

നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’ ന്റെ കൗതുകകരമായ ട്രെയിലർ പുറത്തു വന്നു. ചിരിയും ചിന്തയുമുണർത്തുന്ന ട്രെയിലര്‍ ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25;  ട്രെയിലര്‍ പുറത്തിറങ്ങി

വീട്ടുജോലിക്കെത്തിയ റോബോട്ടും അച്ഛനും മകനുമായി സൂരജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ചിത്രമാണിത്. മോഹൻലാലും പൃഥ്വിരാജും ചേര്‍ന്നാണ് ട്രെയിലർ പുറത്തിറക്കിയത്. സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട്, കെന്റി സിർദോ, സൈജു കുറുപ്പ്, മാല പാർവതി എന്നിവര്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

അച്ചനും മകനും വീട്ടു ജോലികളുമടങ്ങുന്ന രസകരമായ കോംബോയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാം. കൌതുകവും ഹാസ്യവും പ്രണയവുമെല്ലാം ഉള്‍കൊള്ളിച്ച് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്തു വന്നിട്ടുണ്ട്.

കെന്റി സിർദോ, സൈജു കുറുപ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ഭാഗമായുണ്ട്. ബിജി ബാലുവാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തും.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25;  ട്രെയിലര്‍ പുറത്തിറങ്ങി