LiveTV

Live

Entertainment

ഉദ്ഘാടനത്തിനിടെ മൂക്കിനിടിയേറ്റ് നൂറിന്‍ ഷെരീഫ്; കരഞ്ഞു കൊണ്ട് താരം! വീഡിയോ കാണാം

മഞ്ചേരിയിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം.

ഉദ്ഘാടനത്തിനിടെ മൂക്കിനിടിയേറ്റ് നൂറിന്‍ ഷെരീഫ്; കരഞ്ഞു കൊണ്ട് താരം! വീഡിയോ കാണാം

ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനത്തിനെത്തിയ സിനിമാതാരം നൂറിന്‍ ഷെരീഫിനു നേരെ കയ്യേറ്റ ശ്രമം . മഞ്ചേരിയിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം. നാലു മണിക്ക് നിശ്ചയിച്ച ഉദ്ഘാടനച്ചടങ്ങില്‍ നൂറിന്‍ സമയത്ത് തന്നെ എത്തിയിരുന്നു. എന്നാല്‍ ആളു കൂടാന്‍ വേണ്ടി സംഘാടകര്‍ താരത്തെ വേദിയിലെത്തിച്ചത് ആറു മണിക്കാണ്.

ഇതോടെ കാത്തിരുന്ന് മുഷിഞ്ഞ ജനങ്ങള്‍ കൂക്കി വിളിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്യുകയായിരുന്നു. ഇതിനിടെയാണ് നൂറിന് നേരെ കൈയ്യേറ്റ ശ്രമം നടന്നത്. ബഹളത്തിനിടയില്‍ താരത്തിന്‍റെ മൂക്കിന് ഇടിയേല്‍ക്കുകയായിരുന്നു. ഉദ്ഘാടനത്തിനെത്തിയവര്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി യൂട്യൂബില്‍ ഇടുകയായിരുന്നു.