LiveTV

Live

Entertainment

അച്ഛനും അമ്മയും വീട്ടിലില്ലാത്തപ്പോള്‍ ആദ്യ പീരീഡ്സ്; ഒപ്പമുള്ളത് ഏട്ടന്‍ മാത്രം! ശ്രദ്ധ നേടി ഷോര്‍ട് ഫിലിം ‘ആദ്യ’

ആദ്യമായി പീരീഡ്സ് ആകുമ്പോള്‍ കൂടെയുള്ളത് ചേട്ടന്‍ മാത്രം, വ്യതസ്തമായ പ്രമേയവുമായി ‘ആദ്യ’.

അച്ഛനും അമ്മയും വീട്ടിലില്ലാത്തപ്പോള്‍ ആദ്യ പീരീഡ്സ്; ഒപ്പമുള്ളത് ഏട്ടന്‍ മാത്രം! ശ്രദ്ധ നേടി ഷോര്‍ട് ഫിലിം ‘ആദ്യ’

അച്ഛനും അമ്മയും വീട്ടലില്ലാത്തപ്പോള്‍ അനിയത്തിക്ക് ആദ്യമായി ആര്‍ത്തവമുണ്ടാകുന്ന അവസ്ഥയില്‍ സഹോദരന്‍റെ പക്വമായ ഇടപെടലാണ് ഹസ്വ ചിത്രത്തിന്‍റെ പ്രമേയം. വ്യതസ്തമായ സമീപനത്തോടെ ചിത്രീകരിച്ച ഷോര്‍ട്ഫിലിം യൂട്യൂബില്‍ ട്രെന്‍ഡിങ് ആകുകയാണ്. ആര്‍ത്തവം എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും നെറ്റി ചുളിക്കുന്നവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് 13 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ഹസ്വ ചിത്രം.

അനിയത്തിയും ചേട്ടനും തമ്മിലുള്ള സ്നേഹ ബന്ധത്തെ വളരെ മനോഹരമായ രീതിയില്‍ അവതരിപ്പിക്കാന്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പതിവ് രീതികളില്‍ നിന്ന് വ്യതസ്തമായി ചിത്രത്തിന്‍റെ പ്രമേയത്തെ മുന്നോട്ടു കൊണ്ടു പോകാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.

എസ്.ഹരിശങ്കറിന്‍റെ തിരക്കഥയില്‍ നന്ദിന്‍ കാര്‍ത്തികേയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അലീന സുനീഷ്, ആശിഷ് കളീക്കന്‍ എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.