LiveTV

Live

Entertainment

ഫോറന്‍സിക് ഉദ്യോഗസഥനായി ടൊവിനോ; നായികയായി മംമ്ത, ഫോറന്‍സിക് ഒരുങ്ങുന്നു

മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. ഇതാദ്യമായിട്ടാണ് ടൊവിനൊയും മംമ്തയും ഒന്നിക്കുന്നത്

 ഫോറന്‍സിക് ഉദ്യോഗസഥനായി ടൊവിനോ; നായികയായി മംമ്ത, ഫോറന്‍സിക് ഒരുങ്ങുന്നു

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതില്‍ യുവനടന്‍മാരില്‍ മുന്‍പന്തിയിലാണ് ടൊവിനോ തോമസ്. എടക്കാട് ബറ്റാലയിനിലെ പട്ടാളക്കാരന് ശേഷം ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ടൊവിനോ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. ഫോറന്‍സിക് എന്നാണ് ചിത്രത്തിന്റെ പേര്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നതും.

‘FORENSIC’ starts Rolling Today.. Written & Directed by Akhil Paul - Anas Khan and Produced by Navis Xaviour and Siju...

Posted by Tovino Thomas on Wednesday, October 23, 2019

മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. ഇതാദ്യമായിട്ടാണ് ടൊവിനൊയും മംമ്തയും ഒന്നിക്കുന്നത്. ചിത്രത്തിൽ ടൊവിനോയ്ക്കൊപ്പം നിരവധി കുട്ടികളും അഭിനയിക്കുന്നുണ്ട്. സിനിമയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ മുൻപ് ടൊവീനോയോടൊപ്പം അഭിനയിക്കുന്ന കുട്ടികളെ പരിചയപ്പെടുത്തിയിരുന്നു. കാസ്റ്റിങ് കോളിൽ നിന്ന് തിരഞ്ഞെടുത്ത 17 പുതുമുഖങ്ങളാണ് ചിത്രത്തിൽ ഉള്ളത്

‘’ഒരു നല്ല സിനിമ എന്‍റെ പേരും പറഞ്ഞ് പിടിച്ചുവയ്ക്കാറില്ല,  എന്നെക്കാള്‍ നന്നായി ആ റോള്‍ ചെയ്യാന്‍ പറ്റുന്ന മറ്റാരെങ്കിലുമുണ്ടാകാം’’; ടൊവിനോ
Also Read

‘’ഒരു നല്ല സിനിമ എന്‍റെ പേരും പറഞ്ഞ് പിടിച്ചുവയ്ക്കാറില്ല,  എന്നെക്കാള്‍ നന്നായി ആ റോള്‍ ചെയ്യാന്‍ പറ്റുന്ന മറ്റാരെങ്കിലുമുണ്ടാകാം’’; ടൊവിനോ

നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

 എടക്കാട് ബറ്റാലിയന്‍ കാരണം പട്ടാളക്കാരെക്കുറിച്ചും അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചും കൂടുതല്‍‌ മനസിലാക്കാന്‍ സാധിച്ചുവെന്ന് ടൊവിനോ
Also Read

എടക്കാട് ബറ്റാലിയന്‍ കാരണം പട്ടാളക്കാരെക്കുറിച്ചും അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചും കൂടുതല്‍‌ മനസിലാക്കാന്‍ സാധിച്ചുവെന്ന് ടൊവിനോ