LiveTV

Live

Entertainment

എല്ലാ പ്രശ്നങ്ങളും കഴിഞ്ഞു; കടലാസ് കത്തിച്ച് ഷെയിന്‍

എല്ലാ പ്രശ്നങ്ങളും കഴിഞ്ഞുവെന്നും എല്ലാവരോടും നന്ദിയെന്നും ഷെയിന്‍ വ്യക്തമാക്കി.

എല്ലാ പ്രശ്നങ്ങളും കഴിഞ്ഞു; കടലാസ് കത്തിച്ച് ഷെയിന്‍

നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് പിന്നാലെ ഫേസ് ബുക്കില്‍ കടലാസ് കത്തിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് നടന്‍ ഷെയിന്‍ നിഗം. എല്ലാ പ്രശ്നങ്ങളും കഴിഞ്ഞു. എല്ലാവരോടും നന്ദി, സ്നേഹമെന്നും ഷെയിന്‍ വ്യക്തമാക്കി.

Solved. One Love. ☝️❤️

Posted by Shane Nigam on Wednesday, October 23, 2019

കൊച്ചിയിൽ നിർമാതാക്കളുടെ സംഘടനയുടെയും താരസംഘടനയുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തര്‍ക്കം പരിഹരിച്ചത്. ഇപ്പോൾ അഭിനയിക്കുന്ന ചിത്രം പൂർത്തിയാക്കി നവംബർ 16ന് ഷെയിൻ ജോബിയുടെ സിനിമയുടെ ഭാഗമാകും.

പ്രതിഫല തുകയിൽ ബാക്കിയുള്ള 16 ലക്ഷം രൂപ സിനിമ പൂർത്തിയാകുമ്പോൾ നൽകും. ജോബിയുടെ അടുത്ത സിനിമയിൽ നിന്ന് ഷെയിന്‍ പിന്മാറി. ചർച്ചയിൽ തൃപ്തനാണെന്ന് ഷെയിൻ പറഞ്ഞു. പരസ്പരം ഭീഷണി വേണ്ടെന്ന് രണ്ട് പേർക്കും സംഘടനകൾ താക്കീത് നൽകിയിട്ടുണ്ട്.