LiveTV

Live

Entertainment

മാസ്റ്റര്‍ സനൂപിന്റെ പേരില്‍ നടിമാര്‍ക്ക് വാട്സാപ്പ് സന്ദേശം; യുവാവ് പിടിയില്‍

രണ്ട് വർഷം മുമ്പ് മോഷ്ടിച്ച ഒരു സിം കാർഡ് ഉപയോഗിച്ചായിരുന്നു രാഹുൽ വാട്സാപ്പ് അക്കൗണ്ട് തുടങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

മാസ്റ്റര്‍ സനൂപിന്റെ പേരില്‍ നടിമാര്‍ക്ക് വാട്സാപ്പ് സന്ദേശം; യുവാവ് പിടിയില്‍

സിനിമാ താരം സനൂപ് സന്തോഷിന്റെ പേരിൽ നടിമാർക്ക് വാട്സാപ്പ് സന്ദേശമയച്ച ഇരുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശി രാഹുലാണ് ബാലതാരത്തിന്റെ നമ്പരെന്ന വ്യാജേന നടിമാർക്ക് അശ്ലീല സന്ദേശമയച്ചത്.

ഏതാനും മാസങ്ങളായി സനൂപിന്റെ പേരിലുള്ള വാട്സാപ്പ് നമ്പരിൽ നിന്ന് മെസേജുകൾ വരുന്നതായി സഹോദരിയും സിനിമാ നടിയുമായ സനൂഷക്ക് നിരവധി പേർ പരാതി പറഞ്ഞിരുന്നു. നടിമാരുടെ നമ്പരിലേക്ക് വിളിച്ച് മറ്റ് നടിമാരുടെ നമ്പർ ഇയാൾ ആവശ്യപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. സനൂപിന്റെ പേരിൽ അശ്ലീല വാട്സാപ്പ് മെസേജുകൾ പോകുന്നതായി ശ്രദ്ധയിൽ പെട്ട പിതാവാണ് തുടർന്ന് കണ്ണൂർ പൊലീസിൽ പരാതി നൽകിയത്. രണ്ട് വർഷം മുമ്പ് മോഷ്ടിച്ച ഒരു സിം കാർഡ് ഉപയോഗിച്ചായിരുന്നു രാഹുൽ വാട്സാപ്പ് അക്കൗണ്ട് തുടങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

2013ൽ പുറത്തിറങ്ങിയ ഫിലിപ് ആൻഡ് ദ മങ്കി പെൻ എന്ന ചിത്രത്തിലൂടെയാണ് സനൂപ് സിനിമയിൽ അരങ്ങേറുന്നത്. മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് കൂടിയാണ് സനൂപ്.