LiveTV

Live

Entertainment

ഞാനും ശ്രീകുമാറും ഒരുമിച്ചുള്ള ചിത്രങ്ങൾ എത്ര പേരെയാണ് അസ്വസ്ഥപ്പെടുത്തുന്നത്; മഞ്ജുവിന്റെ പരാതിക്കെതിരെ മാത്യു സാമുവല്‍

ഞാൻ മഞ്ജുവിനെതിരെ സൈബർ അറ്റാക്ക് എവിടെയും ചെയ്തിട്ടില്ല. വസ്തുതാപരമായ റിപ്പോർട്ട്‌ പല മീഡിയകളിലും വന്നത് സോഷ്യൽ മീഡിയയിൽ എന്റെ ടൈംലൈനിൽ കൊടുത്തു

ഞാനും ശ്രീകുമാറും ഒരുമിച്ചുള്ള ചിത്രങ്ങൾ എത്ര പേരെയാണ് അസ്വസ്ഥപ്പെടുത്തുന്നത്; മഞ്ജുവിന്റെ പരാതിക്കെതിരെ മാത്യു സാമുവല്‍

മഞ്ജുവിന്റെ പരാതിയില്‍ മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍. മഞ്ജുവിനെതിരെ എവിടെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ല. മഞ്ജുവിന്റെ ലെറ്റര്‍ പാഡ് കൈവശമില്ല. മലയാള സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ശ്രീകുമാര്‍ മേനോന്‍ നല്ല സുഹൃത്താണെന്നും മാത്യു സാമുവല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഈ കാണുന്ന വീഡിയോയാണ് മഞ്ജു വാര്യർ ഞാൻ സൈബർ ആക്രമണം നടത്തി എന്ന് പറയുന്ന സംഭവം. ഇതിൽ കാണുന്നവർ ക്യാമറയുടെ മുൻപിൽ തുറന്ന്...

Posted by Mathew Samuel on Monday, October 21, 2019

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദിലീപാണ് നടിയെ ആക്രമിച്ചതിന് പിന്നിലുള്ളതെന്ന സത്യം നാരദ തുറന്നു പറഞ്ഞത് പിന്നീട് പൊലീസും സ്ഥിരീകരിച്ചു. അന്നത്തെ പൊതുവായ ആരോപണം മഞ്ജുവാണ് ഇത് ചെയ്യിച്ചത് എന്നൊക്കെയായിരുന്നു.ഇന്ന് അതേ മഞ്ജു പറയുന്നു ഞാൻ അവർക്കെതിരെ ശ്രീകുമാറുമായി ഗൂഢാലോചന നടത്തിയെന്ന്!

എനിക്ക് മലയാള സിനിമയുമായി യാതൊരു ബന്ധവുമില്ല. ഞാൻ താമസിക്കുന്നത് ഡൽഹിയിലാണ്. ചിലപ്പോൾ കേരളത്തിൽ വരാറുണ്ട്. കാമ്പുള്ള വിവരങ്ങൾ ലഭിച്ചാൽ അന്വേഷിച്ചു റിപ്പോർട്ട്‌ ചെയ്യും. ചിലപ്പോൾ അത് തമിഴ്, ബംഗാളി, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലെ മാധ്യമങ്ങൾക്കും കൊടുക്കും. നേരത്തെ കല്യാൺ സ്വാമി പറഞ്ഞു ഞാൻ അവർക്കെതിരെ റിപ്പോർട്ട് ചെയ്തതിന്റെ പിന്നിൽ ശ്രീകുമാർ മേനോനാണ് എന്ന്. അവർ പോലീസിൽ പരാതി കൊടുത്തതും അങ്ങനെയാണ്. അന്നും ഇപ്പോഴും ഞാൻ വ്യക്തമായി പറയുന്നു- ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അതിൽ ഇത്ര നെറ്റി ചുളിക്കാൻ എന്തിരിക്കുന്നു?

മഞ്ജുവിനോടുള്ള എന്റെ സംശയം ഇതാണ്- പരക്കുനി കോളനിയുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ റിപ്പോർട്ട് ശരിയല്ലേ? അതോ തെറ്റാണോ? എന്റെ കൈയിൽ മഞ്ജുവിന്റെ ലെറ്റർ പാഡ് ഒന്നും തന്നെയില്ല. പരക്കുനി എന്ന ഗ്രാമത്തിൽ ഗ്രൗണ്ടിൽ പോയാണ് റിപ്പോർട്ട്‌ ചെയ്തത്. അതിന്റെ തെളിവ് വിഡിയോയായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

ഞാൻ മഞ്ജുവിനെതിരെ സൈബർ അറ്റാക്ക് എവിടെയും ചെയ്തിട്ടില്ല. വസ്തുതാപരമായ റിപ്പോർട്ട്‌ പല മീഡിയകളിലും വന്നത് സോഷ്യൽ മീഡിയയിൽ എന്റെ ടൈംലൈനിൽ കൊടുത്തു. അതെന്റെ റൈറ്റ് ആണ്. അത് വീണ്ടും തുടരും.

ഞാൻ ചെയ്ത റിപ്പോർട്ടിനെയാണ് ചോദ്യം ചെയ്യേണ്ടത്. അത് തെറ്റാണ് എങ്കിൽ അതിനെതിരെയാണ് പരാതി കൊടുക്കേണ്ടത്. ഇനി ആ റിപ്പോർട്ട് തെറ്റാണെന്ന് തെളിയിക്കാൻ കഴിയില്ല എങ്കിൽ, പുക മറ സൃഷ്ടിക്കാൻ സൈബർ അറ്റാക്ക് എന്നല്ല പറയേണ്ടത്. മറ്റൊന്ന്, എനിക്ക് ധാരാളം പരിചയക്കാരും സുഹൃത്തുക്കളുമുണ്ട്. ജേർണലിസ്റ്റ് എന്ന നിലയിൽ അതൊക്കെ ആവശ്യമുണ്ടെങ്കിൽ ഉപയോഗിക്കുകയും ചെയ്യും. അതെന്റെ ജോലിയുടെ ഭാഗമാണ്. ഞാനും ശ്രീകുമാറും ഒരുമിച്ചുള്ള ചിത്രങ്ങൾ എത്ര പേരെയാണ് അസ്വസ്ഥപ്പെടുത്തുന്നത് എന്ന് വെറുതെ ഓർത്തു പോവുകയാണ്!

ദിലീപാണ് നടിയെ ആക്രമിച്ചതിന് പിന്നിലുള്ളതെന്ന സത്യം നാരദ തുറന്നു പറഞ്ഞത് പിന്നീട് പൊലീസും സ്ഥിരീകരിച്ചു. അന്നത്തെ...

Posted by Mathew Samuel on Monday, October 21, 2019