LiveTV

Live

Entertainment

‘കൂടത്തായ്’; പുതിയ പോസ്റ്റര്‍ പുറത്ത്

‘കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്.

‘കൂടത്തായ്’; പുതിയ പോസ്റ്റര്‍ പുറത്ത്

കേരളത്തെ ഞെട്ടിച്ച കൂടത്തായ് കൊലപാതക പരമ്പരയെ ആസ്പതമാക്കിയുള്ള ചിത്രം ‘കൂടത്തായ്‍’യുടെ പുതിയ പോസ്റ്റർ പുറത്ത്. നവംബർ പത്തിന് ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൽ ഡിനി ഡാനിയലാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ രണ്ട് മുഖവുമായി ഡിനി ഡാനിയേല്‍ എത്തുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്.

വിജീഷ് തുണ്ടത്തിൽ തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോണക്സ് ഫിലിപ് ആണ്. അലക്സ് ജേക്കബ് ആണ് നിർമ്മാണം. നവംബർ പത്തിന് ഷൂട്ട് തുടങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായും, ഡിസംബറോടെ ചിത്രം തിയറ്ററുകളിലെത്തുമെന്നും ഡിനി ഡാനിയേൽ ഫേസ്ബുക്കിലൂടെ അറിയിച്ചു.

കൂടത്തായ് പ്രമേയമാക്കി മോഹന്‍ലാല്‍ ചിത്രം എത്തുന്നതായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ അറിയിച്ചിരുന്നു.