LiveTV

Live

Entertainment

‘അയാള്‍ എന്നെ ബലാത്സംഗം ചെയ്തു’: മീ ടൂ വെളിപ്പെടുത്തലുമായി സംവിധായകന്‍

മാധ്യമലോകത്തെ പ്രമുഖനാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും ജാമി ടീറ്റില്‍ വ്യക്തമാക്കി.

‘അയാള്‍ എന്നെ ബലാത്സംഗം ചെയ്തു’: മീ ടൂ വെളിപ്പെടുത്തലുമായി സംവിധായകന്‍

മീ ടൂ വെളിപ്പെടുത്തലുകള്‍ക്ക് പിന്തുണയുമായി സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് പാക് സംവിധായകന്‍ ജാമി. 13 വര്‍ഷം മുമ്പ് താന്‍ ബലാത്സംഗത്തിന് ഇരയായെന്നാണ് ജാമിയുടെ വെളിപ്പെടുത്തല്‍. മാധ്യമലോകത്തെ പ്രമുഖനാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും ജാമി ടീറ്റില്‍ വ്യക്തമാക്കി.

ബലാത്സംഗത്തെ കുറിച്ച് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടും ആരും ഗൗരവമായി എടുത്തില്ല. അവരുടെ മുന്നില്‍ താന്‍ വെറും കോമാളിയായി. എന്നാല്‍ ആറ് മാസത്തെ ചികിത്സക്ക് ശേഷമാണ് താന്‍ മാനസിക ആഘാതത്തില്‍ നിന്നും കരകയറിയതെന്നും ജാമി പറഞ്ഞു.

അയാള്‍ മാധ്യമരംഗത്തെ പ്രമുഖനാണ്. ഇന്നും പേര് പറയാന്‍ ധൈര്യമില്ല. തന്‍റെ പിതാവ് മരിച്ചപ്പോള്‍ വീട്ടില്‍ വന്ന അയാളെ പുറത്താക്കാന്‍ അമ്മയോട് പറയേണ്ടിവന്നിട്ടുണ്ടെന്നും ജാമി വെളിപ്പെടുത്തി.

മീ ടൂ ആരോപണം ഉന്നയിക്കുന്നവരെ പാകിസ്താനില്‍ സംശയത്തോടെ കാണുന്ന പശ്ചാത്തലത്തിലാണ് മീ ടൂവിന് പിന്തുണയുമായി താന്‍ സ്വന്തം അനുഭവം തുറന്നുപറഞ്ഞത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥിനി വ്യാജ മീടു ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് അധ്യാപകന്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസാത്നില്‍ മീ ടൂ വെളിപ്പെടുത്തലുകള്‍ക്കെതിരെ വിമര്‍ശനമുണ്ടായത്. ജാമിയുടെ വെളിപ്പെടുത്തല്‍ പാകിസ്താനില്‍ വിവാദമായിരിക്കുകയാണ്.