LiveTV

Live

Entertainment

പരിയറും പെരുമാളിന് ശേഷം മാരി ശെല്‍വരാജ്; ധനുഷും ലാലും പ്രധാന താരങ്ങള്‍

പരിയറും പെരുമാളിന് ശേഷം മാരി ശെല്‍വരാജ്; ധനുഷും ലാലും പ്രധാന താരങ്ങള്‍

ഹിറ്റ് ചിത്രം പരിയറും പെരുമാളിന് ശേഷം മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ധനുഷിനൊപ്പം മലയാളി താരം ലാലും അഭിനയിക്കും. D41 എന്ന് അനൗദ്യോഗിക പേരിട്ട ചിത്രം ഡിസംബറില്‍ ചിത്രീകരണം തുടങ്ങും. ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം ലാല്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

നിലവില്‍ കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമയുമായ ചിത്രീകരണത്തിന് ലണ്ടനിലാണ് നടന്‍ ധനുഷ്. അതിന് ശേഷം മാരി ശെല്‍വരാജിന്റെ ചിത്രത്തിന്റെ ഭാഗമാകും. ചിത്രം 2020 ഫെബ്രുവരി-മാര്‍ച്ച് മാസത്തോട് കൂടി ചിത്രീകരണം പൂര്‍ത്തിയാകും. പരിയറും പെരുമാള്‍ കണ്ടതിന് ശേഷമാണ് ധനുഷ് തനിക്ക് പുതിയ ചിത്രത്തിനുള്ള അവസരം നല്‍കിയതെന്നും പുതിയ ചിത്രം പരിയറും പെരുമാള്‍ പോലെ തന്നെ ജനങ്ങളുടെ വിഷയം സംസാരിക്കുമെന്നും സംവിധായകന്‍ മാരി ശെല്‍വരാജ് ‘ഇന്ത്യ ടുഡേ’യോട് പറഞ്ഞു.

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് മാരി ശെല്‍വരാജിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതം.

വെട്രിമാരനുമൊത്തുള്ള അസുരനാണ് ധനുഷിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. മാത്തുക്കുട്ടി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹെലനില്‍ മികച്ചൊരു വേഷത്തിലാണ് ലാല്‍ ഇനി പ്രേക്ഷകരിലേക്കെത്തുന്നത്. മാരി ശെല്‍വരാജിന്റെ ആദ്യ ചിത്രം പരിയറും പെരുമാള്‍ തമിഴ്നാട്ടിലെ ജാതി വിവേചനവും അനീതിയും തിരശ്ശിലയിലെത്തിച്ച ചിത്രമായിരുന്നു. ഏറ്റവും അവസാനമായി പുതുച്ചേരി സര്‍ക്കാരിന്റെ മികച്ച ചിത്രത്തിനുള്ള ശങ്കരദാസ് സ്വാമിഗല്‍ പുരസ്കാരം പരിയറും പെരുമാള്‍ സ്വന്തമാക്കിയിരുന്നു.