LiveTV

Live

Entertainment

ലേഡി ഗഗ പറയുന്നു, ‘ലോക സമസ്ത സുഖിനോ ഭവന്തു’

ലക്ഷത്തോളം റീട്വീറ്റ് ചെയ്യപ്പെട്ട ആ വരികൾക്ക് പിന്നിലെ കാരണമെന്താണെന്നായി സോഷ്യൽ മീഡിയയുടെ പിന്നത്തെ ചർച്ച.

ലേഡി ഗഗ പറയുന്നു, ‘ലോക സമസ്ത സുഖിനോ ഭവന്തു’

സോഷ്യല്‍ മീഡിയയില്‍ ഓരോ ഇടവേളയിലും ശ്രദ്ധാകേന്ദ്രമാകുന്നതിൽ പ്രത്യേക കഴിവാണ് പോപ് സെൻസേഷൻ ലേഡി ഗഗക്ക്. താരത്തിന്റേതായി ഒടുവിലായി വന്ന ഒരു ട്വീറ്റിനെ കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ തലപുകക്കുന്നത്. കാരണം മറ്റൊന്നുമല്ല, സംസ്കൃതത്തിലാണ് പോപ് താരം ട്വീറ്റ് ചെയ്തത്.

‘ലോക സമസ്ത സുഖിനോ ഭവന്തു’ എന്ന് മാത്രം ട്വിറ്ററിൽ കുറിച്ചതാണ് ആരാധകരിൽ അമ്പരപ്പുണ്ടാക്കിയത്. ലക്ഷത്തോളം റീട്വീറ്റ് ചെയ്യപ്പെട്ട ആ വരികൾക്ക് പിന്നിലെ കാരണമെന്താണെന്നായി സോഷ്യൽ മീഡിയയുടെ പിന്നത്തെ ചർച്ച.

പുതുതായി ഇറങ്ങാനുള്ള ആൽബവുമായി ബന്ധപ്പെട്ടാണോ ട്വീറ്റ് എന്നാണ് ചിലർക്ക് അറിയേണ്ടിയിരുന്നത്. ട്വീറ്റ് എന്തായാലും ചില ഇന്ത്യന്‍ ട്വിറ്റര്‍മാര്‍ക്ക് ഏറെ പിടിച്ചു. വേദവാക്യം ട്വീറ്റ് ചെയ്തതിന് താരത്തെ പ്രശംസിക്കുകയും, വിദേശികൾ സംസ്കൃതം ഉച്ചരിക്കുന്നത് ആവേശമുളവാക്കുന്നതാണെന്നുമൊക്കെ ചിലർ കുറിച്ചു. ചിലരാകട്ടെ സംഭവത്തെ രസകരമായി ട്രോളുകയും ചെയ്തു.