LiveTV

Live

Entertainment

‘ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ, ബില്‍ 4.32 ലക്ഷം!’ - സംവിധായകന്‍ അനീഷ് ഉപാസനയുടെ ഭക്ഷണ ബില്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

‘ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ, ബില്‍ 4.32 ലക്ഷം!’ - സംവിധായകന്‍ അനീഷ് ഉപാസനയുടെ ഭക്ഷണ ബില്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

മാറ്റിനി, സെക്കന്‍റ്സ്, പോപ്പ്കോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് സംവിധായകനാണ് അനീഷ് ഉപാസന. ഇദ്ദേഹത്തിന്റെ പുതിയ ചിത്രം ചിത്രീകരണം നടന്നു കൊണ്ടിരിക്കെ ഫേസ്ബുക്കില്‍ പങ്കുവെച്ച ബില്ലാണ് ഇപ്പോള്‍ വൈറല്‍. പതിനൊന്ന് തരം ഭക്ഷണവും വെള്ളവും ചേര്‍ത്ത് 4.32 ലക്ഷത്തിന്റെ ബില്ലാണ് ഇന്ത്യന്‍ റസ്റ്റോറന്റിലെ സപ്ലയര്‍ അനീഷിന് മുന്നില്‍ വെച്ചത്. ആരായാലും ഒറ്റ കാഴ്ച്ചയില്‍ ഞെട്ടും! എന്നാല്‍ സംഗതി കേട്ട് ഞെട്ടണ്ട കാര്യമൊന്നുമില്ലെന്ന് അനീഷിന്റെ ബില്ല് തന്നെ സൂക്ഷമമായി നോക്കിയാല്‍ മനസ്സിലാകും.

അനീഷിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം സോമാലിയയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അവിടുത്തെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ വെച്ചാണ് സംവിധായകന് ഇത്ര വലിയ തുകയുടെ ബില്‍ ലഭിച്ചത്. സൊമാലിലാന്റ് ഷില്ലിംഗ് ആണ് അവിടുത്തെ കറന്‍സി. 10 സൊമാലിലാന്റ് ഷില്ലിംഗ് എന്നാല്‍ 1.22 ഇന്ത്യന്‍ രൂപയാണ്. അതായത് ഒരു ഷില്ലിംഗ് കേവലം 12.2 ഇന്ത്യന്‍ പൈസ!

എല്ലാം കൂടി കൂട്ടിയാല്‍ 53,065 ഇന്ത്യന്‍ രൂപയായി ബിരിയാണിയും മറ്റു ഭക്ഷണങ്ങളും കഴിച്ചതിന് അനീഷിന് ലഭിച്ച ബില്‍!