LiveTV

Live

Entertainment

സസ്പെന്‍സ് നിറച്ച് ഹെലന്‍റെ ട്രെയിലറെത്തി ; പ്രതീക്ഷയോടെ പ്രേക്ഷകര്‍

മോഹന്‍ലാല്‍, പൃഥ്വി രാജ്, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ ഔദ്യോഗിക പേജുകളില്‍ ഒരേ സമയമാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

സസ്പെന്‍സ് നിറച്ച് ഹെലന്‍റെ ട്രെയിലറെത്തി ; പ്രതീക്ഷയോടെ പ്രേക്ഷകര്‍

കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയയായ അന്നാ ബെന്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഹെലന്‍റെ ട്രെയിലറെത്തി. നവഗതനായ മാത്തുക്കുട്ടി സേവ്യറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാബിറ്റ് ഓഫ് ലൈഫ് ,ബിഗ് ബാങ് എന്‍റര്‍ടെയിന്‍മെന്‍സ് എന്നിവരുടെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു സസ്പെന്‍സ് ത്രില്ലറായാണ് ചിത്രമെത്തുന്നത്. കേന്ദ്ര കഥാപാത്രമായ ഹെലനെ കാണാതാവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വി രാജ്, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ ഔദ്യോഗിക പേജുകളില്‍ ഒരേ സമയമാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ആല്‍ഫ്രഡ് കുരിയന്‍ ജോസഫും നോബിള്‍ ബാബു തോമസും മാത്തുക്കുട്ടി സേവിയറുമാണ് തിരക്കഥക്കു പിന്നില്‍. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്, വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നത്. ഷമീര്‍‌ മുഹമ്മദാണ് എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത് . അന്നാ ബെന്നിനെ കൂടാതെ ലാല്‍,നോബിള്‍ ബാബു തോമസ്, അജു വര്‍ഗ്ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു തുടങ്ങി ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.