LiveTV

Live

Entertainment

ബാസ്കറ്റ് കില്ലിങ്; കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും വരുന്നു

സിബിഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രം സംബന്ധിച്ച ചര്‍ച്ചയാണ് അണിയറയില്‍ പുരോഗമിക്കുന്നത്.

ബാസ്കറ്റ് കില്ലിങ്; കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും വരുന്നു

ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും വരുന്നു. സിബിഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രം സംബന്ധിച്ച ചര്‍ച്ചയാണ് അണിയറയില്‍ പുരോഗമിക്കുന്നത്. മമ്മൂട്ടി- കെ മധു- എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ തന്നെയാണ് അഞ്ചാം സേതുരാമയ്യര്‍ എത്തുക. 2020ന്റെ തുടക്കത്തില്‍ ചിത്രീകരണം തുടങ്ങാനാണ് നീക്കം.

ബാസ്കറ്റ് കില്ലിങ്ങാണ് കഥയുടെ പ്രമേയം. എന്നുവച്ചാല്‍ ഒരേ ലക്ഷ്യത്തോടെ നടക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാനാണ് ഇത്തവണ സേതുരാമയ്യര്‍ എത്തുക. മലയാളത്തിന് അത്ര സുപരിചിതമല്ലാത്ത രീതിയിലാവും കഥാപുരോഗതിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. കൂടത്തായി കേസ് തെളിയിക്കാനാണോ സേതുരാമയ്യര്‍ എത്തുക എന്ന ആകാംക്ഷയിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍.

സേതുരാമയ്യര്‍ പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് 1988ലാണ് ഇറങ്ങിയത്. ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയവാണ് പരമ്പരയിലെ മറ്റ് ചിത്രങ്ങള്‍. ആരും പ്രതീക്ഷിക്കാത്ത കൊലയാളിയെ അതീവ കൌശലത്തോടെ കണ്ടുപിടിച്ചാണ് സേതുരാമയ്യര്‍ കയ്യടി നേടിയത്.